1 GBP = 103.12

മകരസംക്രമ നിര്‍വൃതിയില്‍ ബ്രിട്ടിഷ് അയ്യപ്പ ഭക്തര്‍…..

മകരസംക്രമ നിര്‍വൃതിയില്‍ ബ്രിട്ടിഷ് അയ്യപ്പ ഭക്തര്‍…..

രഞ്ജിത്ത് കൊല്ലം

ഭാരതത്തില്‍ മകര സംക്രമ സന്ധ്യയില്‍ ഹൈന്ദവ ജനസമൂഹം പ്രാര്‍ത്ഥനാ നിര്‍ഭരമായപ്പോള്‍ ബ്രിട്ടനിലെ എസ്സെക്സ് കൌണ്ടിയിലെ അയ്യപ്പ ഭക്തജന സമൂഹവും അതോടൊപ്പം ചേര്‍ന്നു. എസ്സെക്സ് ഹിന്ദു സമാജത്തിന്റെ നേതൃത്വത്തില്‍ ചെംസ്ഫോര്‍ഡിലെ ബോറിഹാം വില്ലേജ് ഹാളില്‍ ഒരുക്കിയ അയ്യപ്പക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സമാജം പ്രസിഡണ്ട് സജിലാല്‍ വാസു സ്വാഗതം ആശംസിച്ചു. ഇസ്‌കോണ്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ മദന്‍ മോഹന്‍ പ്രഭു പൂജ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിളക്ക് പൂജക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ആമുഖ പ്രസംഗത്തില്‍ ആധുനിക വൈദ്യുതി വിളക്കുകള്‍ താഴേക്ക് പ്രകാശം പരത്തുമ്പോള്‍ ഭാരതീയന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നേ സൂര്യാസ്തമയത്തില്‍ അന്ധകാരം മറയ്ക്കാന്‍ മുകളിലേക്ക് നിലവിളക്ക് കൊളുത്തി ഈ പ്രപഞ്ചതിനാകെ പ്രകാശം പരത്തി മാതൃകയായി എന്ന ചെറിയ ഉദാഹരണത്തിലൂടെ നിലവിളക്കിന്റെയും വിളക്ക് പൂജയുടെയും ഭാരതീയ സംസ്‌ക്കാരത്തിന്റെയും മഹത്വം വിവരിച്ച മദന്‍ മോഹന്‍ പ്രഭുവിന്റെ വാക്കുകള്‍ ശ്രവിച്ച പുതുതലമുറയിലെ കുട്ടികള്‍ തങ്ങളുടെ സംസ്‌ക്കാരത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട നിര്‍വൃതിയില്‍ ആയിരുന്നു .

തുടര്‍ന്ന് നടന്ന, അയ്യപ്പന്റെ മഞ്ഞ നീരാട്ട്, പാലഭിഷേകം , കളഭാഭിഷേകം, നെയ്യഭിഷേകം, എസ്സെക്സ് ഹിന്ദു സമാജത്തിന്റെ ഭജന സംഘം നടത്തിയ സാമ്പ്രദായിക ഭജനയും, പടിപൂജയും, ഹരിവരാസനവും ഭക്തമനസുകളെ ശബരീശ സന്നിധിയിലെത്തിച്ചു. തുടര്‍ന്ന് നടന്ന അന്നദാനത്തിനു ശേഷം ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആഘോഷ സമിതി അധ്യക്ഷന്‍ അനൂപ് നന്ദി പറഞ്ഞു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more