1 GBP = 103.89

പന്തളത്ത് നേഴ്‌സായ മകന്‍ മാതാപിതാക്കളെ അടിച്ച് കൊന്ന് പറമ്പിലെ പൊട്ടക്കിണറ്റില്‍ തള്ളി

പന്തളത്ത് നേഴ്‌സായ മകന്‍ മാതാപിതാക്കളെ അടിച്ച് കൊന്ന് പറമ്പിലെ പൊട്ടക്കിണറ്റില്‍ തള്ളി

മാതപിതാക്കളെ അടിച്ചു കൊന്ന് സ്വന്തം പറമ്പിലെ പൊട്ടക്കിണറ്റില്‍ തള്ളിയ മകന്‍ രണ്ടാഴ്ച കഴിഞ്ഞ് പൊലീസ് സ്‌റ്റേഷനില്‍ കുറ്റമേറ്റ് പറഞ്ഞ സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് പന്തളം നിവാസികള്‍. കൊലപാതകത്തിന്റെ പിന്നിലെ കാരണം കേട്ട് പൊലീസും ഞെട്ടി. ഇത്ര നിസാരമായ ഒരു കാര്യത്തിനൊക്കെ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ഒരു മകന് സാധിക്കുമോ എന്ന സംശയത്തിലാണ് പൊലീസ്.

ജൂണ്‍ 25നായിരുന്നു മജോ തങ്ങളുടെ മാതാപിതാക്കളുടെ മരണഡേറ്റ് കുറിച്ചത്. കുരമ്പാലകീരുകുഴി റോഡില്‍ എന്‍. എസ്. എസ് പോളിടെക്‌നികിന് സമീപമുള്ള വീട്ടില്‍ മജോയും മാതാപിതക്കളുമാണ് താമസിച്ചിരുന്നത്. വിമുക്ത ഭടനായിരുന്നു മജോയുടെ പിതാവ് കെ എം ജോണ്‍. മകന്റെ വഴിപിഴച്ച പോക്കില്‍ എതിര്‍പ്പായിരുന്ന ജോണ്‍ ഇക്കാര്യം ചൊല്ലി പലപ്പോഴും വീട്ടില്‍ വഴക്കുണ്ടാകുമായിരുന്നു.

നഴ്‌സിങ് കോഴ്‌സ് കഴിഞ്ഞ മജോയും ഭാര്യ നിഷയും കേരളത്തിനു പുറത്താണു ജോലി ചെയ്തിരുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഭാര്യയും മകളും വീട്ടിലേക്ക് തിരിച്ചെത്തിയതോടെ വരുമാനം ഒരു പ്രശ്‌നമായി മാറി. മകളെ മാതാപിതാക്കള്‍ നോക്കുകയാണെങ്കില്‍ ഭാര്യക്ക് ജോലിക്ക് പോകാമെന്ന് മജോ പല തവണ പറഞ്ഞെങ്കിലും പ്രായമായതിനാല്‍ കുഞ്ഞിനെ നോക്കാന്‍ കഴിയില്ലെന്നും ജോണും ഭാര്യ ലീലാമ്മയും പറഞ്ഞു. ഇതിനെ ചൊല്ലി പല തവണ വീട്ടില്‍ വഴക്കുണ്ടായി.

സംഭവത്തിന് ഏതാനും ദിവസം മുമ്പ് നിഷ കുഞ്ഞുമായി കോട്ടയത്ത് ഒളശയിലുള്ള വീട്ടിലേക്കുപോയി. 25ആം തീയതി ഇതേ കാരണം പറഞ്ഞ് വീണ്ടും വീട്ടില്‍ വഴക്കുണ്ടായി. ദേഷ്യം വന്ന മജോ കുറുവടികൊണ്ട് ആദ്യം പിതാവിനെ അടിച്ചു കൊന്നു, ഇത് കണ്ട് വന്ന് അമ്മയേയും ഇയാള്‍ കൊലപ്പെടുത്തി. മാതാപിതാക്കളെ വകവരുത്തി. ശവശരീരങ്ങള്‍ വെട്ടിമുറിച്ച് പലയിടത്തായി കത്തിച്ചു നശിപ്പിക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍, ധൈര്യം ഇല്ലാതായതോടെ വീടിനോടു ചേര്‍ന്നുള്ള റബര്‍ തോട്ടത്തിലെ കാടുപിടിച്ചു കിടക്കുന്ന പൊട്ടക്കിണറ്റില്‍ തള്ളാന്‍ തീരുമാനിച്ചു.

കൊലപാതകത്തിന് ശേഷം യാതോരു സംശയവുമില്ലാതെ കൂളായിട്ടായിരുന്നു അയാള്‍ ജിവിച്ചത്. എന്നാല്‍, രണ്ടു ദിവസത്തിനു ശേഷം റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് പൊട്ടക്കിണറ്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്ന കാര്യം മജോയോടു പറഞ്ഞത്. ഇതോടെ കിണാര്‍ മണ്ണിട്ട് മൂടാനും അയാള്‍ തീരുമാനിക്കുകയായിരുന്നു. അച്ഛനമ്മമാരെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിക്കുമെന്ന് ഖത്തറിലുള്ള മൂത്ത സഹോദരന്‍ വര്‍ഗീസ് ജോണ്‍ (ലിജോ) ഫോണിലൂടെ അറിയിച്ചതോടെ മജോ കാര്യം തുറന്നുപറഞ്ഞു. തൊട്ടുപിന്നാലെ പന്തളം പോലീസ് സ്‌റ്റേഷനിലെത്തി കുറ്റമേറ്റു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more