1 GBP = 103.12

മഹിജയുടെ ആരോഗ്യനില വഷളായി; ജിഷ്ണുവിന്റെ അമ്മ ഐ സി യുവില്‍

മഹിജയുടെ ആരോഗ്യനില വഷളായി; ജിഷ്ണുവിന്റെ അമ്മ ഐ സി യുവില്‍

തിരുവനന്തപുരം: നിരാഹാര സമരം തുടരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ, മഹിജയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇപ്പോള്‍ മഹിജ നിരാഹാരം തുടരുന്നത്. മരുന്നുകള്‍ നിര്‍ത്തിയിട്ടുമുണ്ടിവര്‍.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ പിടികൂടണമെന്നും തങ്ങളോട് അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മഹിജയും കുടുംബാംഗങ്ങളും നിരാഹാരം തുടരുന്നത്. കോഴിക്കോട് നാദാപുരത്തെ വീട്ടില്‍ നിരാഹാരമിരിക്കുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ പരിശോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദഗ്ധ സംഘം എത്തിയിട്ടുമുണ്ട്. ഇതിനിടെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ച് ഇന്ന് പത്രപരസ്യം നല്‍കിയതും വിവാദമായിരിക്കുകയാണ്. പി ആര്‍ ഡിയുടെ പത്രപ്പരസ്യം വേദനാജനകമെന്ന് വിഷ്ണുവിന്റെ ‘അമ്മ പ്രതികരിച്ചിരുന്നു.

ജിഷ്ണുകേസില്‍ ന്യായീകരണവുമായി പിആര്‍ഡിയുടെ പത്രപരസ്യം, വേദനാജനകമെന്ന് അമ്മ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more