1 GBP = 103.96

മാഹിയിൽ സി.പി.എം, ആർ.എസ്​.എസ്​ പ്രവർത്തകർ കൊല്ലപ്പെട്ടു; കണ്ണൂരിൽ ഇന്ന് ഹർത്താൽ

മാഹിയിൽ സി.പി.എം, ആർ.എസ്​.എസ്​ പ്രവർത്തകർ കൊല്ലപ്പെട്ടു; കണ്ണൂരിൽ ഇന്ന് ഹർത്താൽ

മാഹി: മാഹിയിൽ സി.പി.എം^ആർ.എസ്​.എസ്​ ആക്രമണങ്ങളിൽ ഇരുവിഭാഗത്തിലുംപെട്ട രണ്ടുപേർ കൊല്ലപ്പെട്ടു. നഗരസഭ മുൻ കൗൺസിലറും സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റിയംഗവുമായ കണ്ണിപ്പൊയിൽ ബാബു​ (47), ആർ.എസ്.എസ് പ്രവർത്തകനും ഒാ​േട്ടാറിക്ഷ ഡ്രൈവറുമായ പെരിങ്ങാടി ഇൗച്ചി സ്വദേശി ഷമേജ്​ (41) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. തിങ്കളാഴ്​ച രാ​ത്രി ഒമ്പത്​ മണിയോടെ കോയ്യോടൻ കോറോത്ത്​ ക്ഷേത്രത്തിന്​ സമീപമാണ്​ സി.പി.എം പ്രവർത്തകൻ ബാബുവിനുനേരെ ആക്രമണമുണ്ടായത്​. വീട്ടിലേക്കുള്ള യാത്രാമധ്യേ ഒളിഞ്ഞിരുന്ന സംഘം സബ്​സ്​റ്റേഷൻ റോഡിൽവെച്ച്​ വെട്ടിക്കൊല്ലുകയായിരുന്നു. തലശ്ശേരി^മാഹി ബൈപാസ്​ കർമസമിതിയുടെ മാഹിയിലെ കൺവീനറും കെട്ടിട നിർമാണ കരാറുകാരനുമായിരുന്നു ബാബു.

ബാബു കൊല്ലപ്പെട്ടതിനു പിന്നാലെയാണ്​ ആർ.എസ്.എസ് പ്രവർത്തകനായ ഷമേജിന്​ മാഹി കലാഗ്രാമത്തിനടുത്ത് വെച്ച്​ ​വെ​േട്ടറ്റത്​. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ​കൊലപാതകങ്ങളെത്തുടർന്ന്​ മാഹിയിൽ സംഘർഷാവസ്​ഥ നിലനിൽക്കുകയാണ്​. പ്രദേശം കനത്ത പൊലീസ്​ കാവലിലാണ്​.  ബാബുവി​​​െൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ഷമേജി​​​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച്​ ബി.ജെ.പിയും ചൊവ്വാഴ്​ച കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താൽ. ഹർത്താലിൽനിന്ന്​ വാഹനങ്ങളെ ഒഴിവാക്കി.

ബാബുവി​​​െൻറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. ഭാര്യ: അനിത. മക്കൾ: അനാമിക, അനുപ്രിയ, അനുനന്ദ്. പിതാവ്​: പരേതനായ കണ്ണിപ്പൊയിൽ ബാലൻ. മാതാവ്​: സരോജിനി. സഹോദരങ്ങൾ: മീറ, മനോജ്, നിഷ. മാധവൻ^വിമല ദമ്പതികളുടെ മകനാണ്​ ഷമേജ്​. ഭാര്യ: ദീപ. മകൻ: അഭിനവ്​

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more