1 GBP = 103.12

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന, 24 മണിക്കൂറിനിടെ 25,833 കേസുകള്‍ കൂടി

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന, 24 മണിക്കൂറിനിടെ 25,833 കേസുകള്‍ കൂടി

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 25,833 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

കോവിഡ് രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണിത്. 24 മണിക്കൂറിനിടെ 58 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 12,764 പേർ രോഗമുക്തി നേടി. 

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,96,340 ആയി. 21,75,565 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരണം 53,138 ആയി. സംസ്ഥാനത്ത് നിലവിൽ 1,66,353 പേരാണ് ചികിത്സയിലുള്ളത്. 

രാജ്യത്തെ ആകെ സജീവ കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്രയിൽനിന്നാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് മഹാരാഷ്ട്രയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് കോവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി ഉയർന്നു. 2020 ഡിസംബറോടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഇപ്പോൾ വീണ്ടും കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന ഉണ്ടായിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more