1 GBP = 103.87

കോർക്ക് ആസ്ഥാനമായുള്ള മലയാളി സംരംഭകയുടെ റിബൽ സിറ്റി ഡിസ്റ്റിലറി ആദ്യ ഉത്പന്നം ‘മഹാറാണി ജിൻ’ പുറത്തിറക്കി; അസംസ്കൃത വസ്തുക്കൾ എത്തുന്നത് കേരളത്തിലെ സ്ത്രീകളുടെ ജൈവകൃഷി സഹകരണ സംഘത്തിൽ നിന്ന്

കോർക്ക് ആസ്ഥാനമായുള്ള മലയാളി സംരംഭകയുടെ റിബൽ സിറ്റി ഡിസ്റ്റിലറി ആദ്യ ഉത്പന്നം ‘മഹാറാണി ജിൻ’ പുറത്തിറക്കി; അസംസ്കൃത വസ്തുക്കൾ എത്തുന്നത് കേരളത്തിലെ സ്ത്രീകളുടെ ജൈവകൃഷി സഹകരണ സംഘത്തിൽ നിന്ന്

കോർക്ക്: അയർലണ്ടിലെ പ്രധാന നഗരങ്ങളിലൊന്നായ കോർക്കിൽ ആരംഭിച്ച മദ്യശാലയിൽ നിന്ന് ആദ്യ ഉത്പന്നം പുറത്തിങ്ങിയത് കേരളത്തിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച്. റോബർട്ട് ബാരറ്റും മലയാളിയായ ഭാര്യ ഭാഗ്യയും ചേർന്നാണ് 2020 ൽ പുതിയ ഡിസ്റ്റിലറി സ്ഥാപിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നമായ ജിന്നിന് പേര് നൽകിയതും ഇന്ത്യൻ തനിമയിൽ തന്നെയാണ്. മഹാറാണി ജിൻ എന്ന് പേരിട്ട ഉത്പന്നം കോർക്ക്, കേരള സംസ്കാരങ്ങളുടെ സംയോജനമാണ്. പ്രീമിയം ജിൻ പോമെലോ ഫ്രൂട്ട് ഉപയോഗിച്ചാണ് കാസിയ, ജാതിക്ക-മാസ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളത്.എല്ലാം ഭാഗ്യയുടെ ജന്മനാടായ കേരളത്തിലെ ഒരു സ്ത്രീയുടെ ജൈവകൃഷി സഹകരണ സംഘത്തിൽ നിന്നാണ്.

കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായിതങ്ങളുടെ പുതിയ ഡിസ്റ്റിലറിയിൽ ലോഞ്ച് ഇവന്റിനും രാജ്യത്തുടനീളമുള്ള ബാറുകളിൽ പ്രമോഷൻ പദ്ധതികളും പ്ലാൻ ചെയ്തിരുന്നുവെങ്കിലും ലോക്ക് ഡൗൺ കാരണം നടക്കാതെ പോകുകയായിരുന്നു. എന്നാൽ നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഉൽപ്പന്നം ഇപ്പോൾ ഓൺലൈനിലും രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഓഫ്-ട്രേഡ് ഔട്ട്‌ലെറ്റുകളിലും റീട്ടെയിലറുകളിലും ലഭ്യമാക്കാൻ കഴിഞ്ഞതായി റോബർട്ടും ഭാഗ്യയും പറയുന്നു.

പ്രീമിയം ജിൻ പോമെലോ ഫ്രൂട്ട് ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ കാസിയ, ജാതിക്ക-മാസ് എന്നിവ ഉപയോഗിച്ചുള്ള കൂട്ടുകളുടെ സംയോജനം കൂടിയാണ്. നിലവിൽ ഇത് രാജ്യവ്യാപകമായി തിരഞ്ഞെടുത്ത ചില്ലറവിൽപ്പനക്കാരിൽ നിന്ന് നാല്പത്തിയൊൻപത് യൂറോയ്ക്ക് ലഭ്യമാണ്. താമസിയാതെ തന്നെ യുകെ മാർക്കറ്റിലും ലഭ്യമാകുമെന്ന് നിർമ്മാതാക്കൾ പറയുന്നു. നേരത്തെ ബ്രിട്ടനിലും മലയാളി സംരംഭകന്റെ കൊമ്പൻ ബിയർ ജനപ്രീതിയാർജ്ജിച്ചത് വാർത്തയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more