1 GBP =
breaking news

ഏ​ഴു വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ന്ന ടെ​ക്കി​ക്ക്​ വ​ധ​ശി​ക്ഷ

ഏ​ഴു വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം  ചെ​യ്​​ത്​ കൊ​ന്ന ടെ​ക്കി​ക്ക്​ വ​ധ​ശി​ക്ഷ

ചെ​ന്നൈ: ഏ​ഴു വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 23കാ​ര​നാ​യ ടെ​ക്കി​യു​ടെ വ​ധ​ശി​ക്ഷ ഉ​റ​പ്പി​ച്ച്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി. എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​യാ​യ എ​സ്. ധ​സ്വ​ന്തി​നാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്. വി​മ​ല, രാ​മ​തി​ല​കം എ​ന്നി​വ​ർ വ​ധ​ശി​ക്ഷ സ്​​ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വി​ചാ​ര​ണ കോ​ട​തി പ്ര​തി​ക്ക്​ വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നെ ചോ​ദ്യം ചെ​യ്​​ത്​ ഇ​യാ​ൾ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​നി​ത സം​ഘ​ട​ന​ക​ളി​ൽ നി​ന്ന​ട​ക്കം വ​ൻ പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​ർ​ന്ന​ത്. അ​യ​ൽ​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ നാ​യെ ഉ​പ​യോ​ഗി​ച്ച്​ മു​ഗ​ളി​വ​ക്ക​ത്തെ ത​​െൻറ ഫ്ലാ​റ്റി​ലേ​ക്ക്​ ഒാ​ടി​ച്ചു​ക​യ​റ്റി​യ​ശേ​ഷം ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ശ്വാ​സം​മു​ട്ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം യാ​​ത്ര​ബാ​ഗി​ലേ​ക്ക്​ മാ​റ്റി​യ​ശേ​ഷം ഹൈ​വേ​യി​ലി​ട്ട്​ ക​ത്തി​ക്കു​ക​യും ചെ​യ്​​തു. പോ​ക്​​സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളാ​ണ്​ പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. രാ​ജ്യ​ത്തെ ന​ടു​ക്കി​യ ‘നി​ർ​ഭ​യ’ കേ​സി​നെ പ​രാ​മ​ർ​ശി​ച്ചാ​ണ്​ കീ​ഴ്​​കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. നി​ർ​ഭ​യ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ​ക്ക്​ സു​പ്രീം​കോ​ട​തി തൂ​ക്കു​ക​യ​ർ വി​ധി​ച്ച്​ ഒ​രു ദി​വ​സം മാ​ത്രം പി​ന്നി​ട​വെ​യാ​ണ്​ ഇൗ ​കേ​സി​ലെ​യും ശി​ക്ഷാ​വി​ധി. അ​മ്മ​യെ കൊ​ന്ന കു​റ്റ​വും ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ബ​ലാ​ത്സം​ഗ കേ​സി​​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ സ​മ​യ​ത്ത്​ അ​മ്മ​യെ ​െകാ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്​​ടി​ച്ച്​ ക​ട​ന്നു​​ക​ള​ഞ്ഞി​രു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more