1 GBP = 103.11
breaking news

ഗ്രേറ്റ് ബ്രിട്ടൻ  രൂപതയുടെ ആഭിമുഖ്യത്തിൽ മഡ് ജുഗോറി   തീർഥാടനം നടത്തി

ഗ്രേറ്റ് ബ്രിട്ടൻ  രൂപതയുടെ ആഭിമുഖ്യത്തിൽ മഡ് ജുഗോറി   തീർഥാടനം നടത്തി

ഷൈമോൻ തോട്ടുങ്കൽ 

ബർമിംഗ്ഹാം . ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ മെഡ്ജുഗോറിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ തീർഥാടനം നടത്തി.

രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ  വികാരി ജെനെറൽ മോൺ . ജിനോ അരീക്കാട്ട് എം . സി. ബി . എസ് , റെവ ഫാ. ജോ മൂലശ്ശേരി  വി . സി . റെവ. ഫാ. മാത്യു മുള യോലി ,റെവ . ഫാ. ആൻഡ്രൂസ് ചെതലൻ  ,ബഹു സിസ്റ്റേഴ്സ്  രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അല്മായരും ഉൾപ്പടെ നൂറ്റി ഇരുപത്തിയാറോളം പേർ  പങ്കെടുത്തു . സന്ദർശന വേളയിൽ മെഡ്ജുഗോറിയിലെ അപ്പസ്തോലിക്  No suggestionsർ ആർച്ച് ബിഷപ് ആൽഡോ കവല്ലി യുമായി മാർ ജോസഫ് സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more