1 GBP = 104.26
breaking news

എം 62 മോട്ടോർവേയിൽ മദ്യപിച്ച് എതിർ ദിശയിലേക്ക് വാഹനമോടിച്ച് അപകടം; രണ്ട് പേർ കൊല്ലപ്പെട്ടു

എം 62 മോട്ടോർവേയിൽ മദ്യപിച്ച് എതിർ ദിശയിലേക്ക് വാഹനമോടിച്ച് അപകടം; രണ്ട് പേർ കൊല്ലപ്പെട്ടു

ലണ്ടൻ: മോട്ടോർ വേയിൽ എതിർ ദിശയിലേക്ക് വാഹനമോടിച്ച് അപകടം. എം 62 മോട്ടോർ വേയിലാണ് ഇന്ന് വെളുപ്പിന് രണ്ടര മണിക്ക് അപകടമുണ്ടായത്. എം 62 മോട്ടോർ വേയിൽ ജംക്ഷൻ 26നും 27നും മദ്ധ്യേ ബ്രാഡ്‌ഫോർഡിന് സമീപമാണ് വൻ അപകടമുണ്ടായത്. അപകടത്തിൽ മുപ്പത്തിനാലും മുപ്പത്തിയേഴും വയസ്സായ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടു.

ഈസ്റ്റർ തിങ്കൾ കൂടിയായ ഇന്ന് വെളുപ്പിന് രണ്ടര മണിയോടെയാണ് ഒരു വാഹനം എതിർ ദിശയിലേക്ക് സഞ്ചരിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. എന്നാൽ പോലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ അപകടം നടന്നിരുന്നു. 22 കാരനായ യുവാവാണ് മദ്യലഹരിയിൽ കറുത്ത വോൾക്സ് വാഗൻ കാർ എതിർ ദിശയിലേക്ക് ഓടിച്ച് കൊല്ലപ്പെട്ട യുവാക്കൾ സഞ്ചരിച്ചിരുന്ന വെള്ള സ്കോഡ കാറുമായി കൂട്ടിമുട്ടിയത്. ഇടിയുടെ ആഘാതത്തിൽ സ്കോഡ കാർ പൂർണ്ണമായും തകർന്നിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു.

ബ്രീത്ത് ടെസ്റ്റിൽ പരാജയപ്പെട്ട ഇരുപത്തിരണ്ടുകാരനായ ഡ്രൈവറെ മദ്യപിച്ച് വാഹനമോടിച്ചതിനും രണ്ടു പേരുടെ മരണത്തിന് കാരണമായതിനും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. അപകടത്തെ തുടർന്ന് മോട്ടോർവേ അടച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more