1 GBP = 103.54
breaking news

എം6 മോട്ടോർവേയിൽ വൻ തീപിടിത്തം; നിരവധി സ്‌ഫോടനങ്ങൾ കേട്ടതായി യാത്രക്കാർ

എം6 മോട്ടോർവേയിൽ വൻ തീപിടിത്തം; നിരവധി സ്‌ഫോടനങ്ങൾ കേട്ടതായി യാത്രക്കാർ

ലണ്ടൻ: എം 6 മോട്ടോർവേയിൽ ലോറിയിൽ തീപിടുത്തമുണ്ടായി. തീപിടുത്ത സമയത്ത് നിരവധി സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി യാത്രക്കാർ പറഞ്ഞു. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ നിന്ന് തെക്കോട്ട് ഗതാഗതം പൂർണ്ണമായും നിറുത്തലാക്കിയതായി അധികൃതർ പറഞ്ഞു.

എം 6 ജംഗ്ഷനുകൾ 2 നും 3 നും ഇടയിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്, അപകടം നടന്ന സ്ഥലങ്ങൾ ഒഴിവാക്കാനും യാത്രകൾക്ക് അധിക സമയം അനുവദിക്കാനും വാഹനമോടിക്കുന്നവരോട് അധികൃതർ അഭ്യർത്ഥിച്ചു.

സ്‌ഫോടനശബ്ദം കേട്ടത് എന്താണെന്ന് അന്വേഷിക്കാൻ നിരവധി ആളുകൾ സോഷ്യൽ മീഡിയകളിൽ എത്തിയിരുന്നു. തീ അണച്ചതായും ദേശീയ പാതയുടെ രണ്ട് പാതകൾ തുറന്ന് പ്രവർത്തിക്കുന്നതായും നാഷണൽ ഹൈവെയ്‌സ് ഏജൻസിയുടെ ട്വീറ്റിൽ പറയുന്നു.

വാഹനത്തിന് തീപിടിച്ചതിനെത്തുടർന്ന് 3, 4 ലെയ്‌നുകൾ ജംക്ഷൻ രണ്ടിനും മൂന്നിനുമിടയിൽ അടച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more