1 GBP = 103.12

സ്കൂൾ ബസ് രണ്ടു ട്രക്കുകളുമായി കൂട്ടിമുട്ടി എം4 മോട്ടോർവേയിൽ അപകടം; പൊലിഞ്ഞത് രണ്ടു ജീവനുകൾ; ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ

സ്കൂൾ ബസ് രണ്ടു ട്രക്കുകളുമായി കൂട്ടിമുട്ടി എം4 മോട്ടോർവേയിൽ അപകടം; പൊലിഞ്ഞത് രണ്ടു ജീവനുകൾ; ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ

ലണ്ടൻ: ഇന്നലെ ഉച്ച്ക്ക് പന്ത്രണ്ടര മണിയോടെ എം4 മോട്ടോർവേയിൽ നടന്ന അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സ്‌കൂൾ ബസും രണ്ടു ട്രക്കുകളും കൂട്ടിമുട്ടിയാണ് വൻ അപകടം നടന്നത്. സ്‌കൂൾ ജീവനക്കാരായ രണ്ടുപേർ കൊല്ലപ്പെട്ടു. സ്‌കൂൾ ബസിലുണ്ടായിരുന്ന ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇവർ മൂവരും അപകടനില തരണം ചെയ്തിട്ടില്ല.

എം4 ൽ ജംക്ഷൻ 13 നും 14 നുമിടയിൽ ചീവലിക്കും ഹംഗർഫോർഡിനുമടുത്താണ് അപകടം നടന്നത്. സൗത്ത് സെൻട്രൽ ആംബുലൻസ് സർവീസിന്റെ മൂന്നോളം ഹെലികോപ്ടറുകളെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രവർത്തിക്കുന്ന പ്രിയോർ കോർട്ടിന്റെ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more