1 GBP = 103.75

എം 1 ദുരന്തം; മലയാളിയായ സിറിയക്ക് ജോസഫ് ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിന് കാരണക്കാരനായ ലോറി െ്രെഡവറെ കോടതിയില്‍ ഹാജരാക്കി

എം 1 ദുരന്തം; മലയാളിയായ സിറിയക്ക് ജോസഫ് ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിന് കാരണക്കാരനായ ലോറി െ്രെഡവറെ കോടതിയില്‍ ഹാജരാക്കി

നാടിനെ നടുക്കിയ എം 1 ദുരന്തത്തിന് കാരണക്കാരനായ ലോറി െ്രെഡവര്‍മാരിലൊരാളെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 26ന് വെളുപ്പിന് മൂന്ന് മണിയോട് കൂടി എം 1ല്‍ നടന്ന അപകടത്തില്‍ മലയാളിയായ സിറിയക്ക് ജോസഫ് ഉള്‍പ്പെടെ എട്ടു ഇന്ത്യക്കാര്‍ മരിച്ചിരുന്നു. നാല് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരേ ദിശയില്‍ സഞ്ചരിച്ച രണ്ടു ട്രക്കും സിറിയക്ക് ജോസഫ് ഓടിച്ചിരുന്ന മിനി ബസും തമ്മിലാണ് കൂട്ടി ഇടിച്ചു വന്‍ അപകടം ഉണ്ടായത് . മണിക്കൂറുകള്‍ നീണ്ട പരിശ്രത്തിനു ഒടുവില്‍ ആണ് എയര്‍ ആംബുലന്‍സും , ഫയര്‍ ബ്രിഗേഡും ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

അപകടത്തിന് കാരണമായ ട്രക്കുകളിലൊന്നിന്റെ െ്രെഡവറെയാണ് മില്‍ട്ടണ്‍ കെയ്ന്‍സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള അമ്പത്തിമൂന്ന് കാരനായ ഡേവിഡ് വാഗ്സ്റ്റാഫാണ് ലോറി ഓടിച്ചിരുന്നത്. അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച് എട്ടു പേരുടെ മരണത്തിന് കാരണക്കാരനായ ഡേവിഡിന് എട്ടു കേസുകളും നാല് പേര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റിയതിന് മറ്റു നാല് കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. വാദം കേട്ട കോടതി ഡേവിഡിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

എയ്ല്‍സ്ബറി ക്രൗണ്‍ കോര്‍ട്ടിന്റെ പരിഗണക്ക് വിട്ട കേസ് ഈ മാസം ഇരുപത്തിയാറിന് വാദം കേള്‍ക്കും. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു െ്രെഡവറായ പോളിഷുകാരനെ നേരത്തെ വൈകോമ്പ് മജിസ്‌ട്രേറ്റ് കോര്‍ട്ടില്‍ ഹാജരാക്കിയിരുന്നു. മദ്യപിച്ച് ലോറിയോടിച്ച ഇയ്യാളുടെ പേരില്‍ നിരവധി കേസുകളാണ് ചുമത്തിയിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more