1 GBP = 103.12

മലയാളിയായ സിറിയക് ജോസഫ് ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട എം1 അപകടം: ലോറി ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

മലയാളിയായ സിറിയക് ജോസഫ് ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട എം1 അപകടം: ലോറി ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

ലണ്ടൻ: നോട്ടിംഗ്ഹാമിലെ മലയാളിയായ സിറിയക് ജോസഫ് ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ട എം 1 മോട്ടോർവേയിലെ വാഹനാപകടത്തിന് കാരണക്കാരായ ലോറി ഡ്രൈവര്മാരിലൊരാളെ കോടതി കുറ്റക്കാരനായി കണ്ടെത്തി. മറ്റൊരാൾ വിചാരണ നേരിടുകയാണ്. കഴിഞ്ഞ ആഗസ്റ് 26 വെളുപ്പിനാണ് നാണ് എം 1 മോട്ടോർവേയിൽ വാഹനാപകടം നടന്നത്. റിസാൻഡ്‌ മസീറക് ഓടിച്ചിരുന്ന ലോറി പന്ത്രണ്ട് മിനിറ്റോളം ഹാർഡ് ഷോൾഡറിൽ നിറുത്തിയിട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ബാങ്ക് ഹോളിഡേ വീക്കെൻഡ് ആയത് കൊണ്ട് മോട്ടോർവേ പതിവിലും തിരക്കേറിയതായിരുന്നു. സിറിയക് ഓടിച്ചിരുന്ന മിനിബസ് ലോറി ഹാർഡ് ഷോൾഡറിൽ നിന്നും മുന്നോട്ട് എടുക്കുന്നത് കണ്ടാണ് വേഗത കുറച്ചത്. സിറിയക്കിനെക്കൂടാതെ പതിനൊന്ന് യാത്രക്കാരും മിനി ബസിലുണ്ടായിരുന്നു. പുറകിൽ നിന്ന് വന്ന മറ്റൊരു ലോറി മിനിബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മിനിബസ് പാടെ തകർന്നിരുന്നു. സിറിയക് ഉൾപ്പെടെ ആറ് പുരുഷന്മാരും രണ്ടു സ്ത്രീകളും അപകടത്തിൽ കൊല്ലപ്പെട്ടു. നാല് വയസ്സായ പെണ്കുഞ്ഞു ഉൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

രിസാൻഡ്‌ ഓടിച്ചിരുന്ന ലോറി അലക്ഷ്യമായി മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. കൂടാതെ ഇയ്യാൾ മദ്യപിച്ചാണ് ട്രക്ക് ഓടിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ച് എട്ടുപേർ കൊല്ലപ്പെട്ടതിനും നാല് പേർക്ക് പരിക്കേറ്റതിനും കേസ് ചാർജ്ജ് ചെയ്തിരുന്നു. ഇയ്യാൾക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. അതേസമയം പുറകിൽ നിന്ന് വന്നിടിച്ച ലോറിയുടെ ഡ്രൈവർ വിചാരണ നേരിടുകയാണ്. സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നുള്ള വാഗ്സ്റ്റാഫ് എന്നയാളാണ് ഡ്രൈവർ. അപകട സമയത്ത് വാഹനം 54 മൈൽ സ്പീഡിൽ ക്രൂയിസ് കൺട്രോളിൽ ആയിരുന്നു. കൂടാതെ അപകടസമയത്ത് ഹാൻഡ്‌സ് ഫ്രീ വഴി മൊബൈലിൽ സുഹൃത്തിനോട് സംസാരിക്കുകയുമായിരുന്നു. ഇന്ന് കോടതിയിൽ വീണ്ടും വാദപ്രതിവാദങ്ങൾ നടക്കും.

നോട്ടിംഗ്ഹാമിലെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സിറിയക്കിന്റെ ആകസ്മിക വിയോഗം മലയാളികൾക്കിടയിൽ നടുക്കം സൃഷ്ടിച്ചിരുന്നു. സ്വന്തമായി ടാക്സി സർവീസ് നടത്തിയിരുന്ന സിറിയക്കിന്റെ മിനിബസിൽ തമിഴ് വംശജരാണ് യാത്ര ചെയ്തിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more