1 GBP = 103.69
breaking news

മക്കളെക്കാണാനെത്തിയ പിതാവ് ഗ്ലോസ്‌റ്റെര്‍ഷെയറില്‍ സ്‌ട്രോക്ക് മൂലം മരണമടഞ്ഞു; മരണമടഞ്ഞത് പെരുമ്പാവൂര്‍ സ്വദേശി

മക്കളെക്കാണാനെത്തിയ പിതാവ് ഗ്ലോസ്‌റ്റെര്‍ഷെയറില്‍  സ്‌ട്രോക്ക് മൂലം മരണമടഞ്ഞു; മരണമടഞ്ഞത് പെരുമ്പാവൂര്‍ സ്വദേശി

ഗ്ലോസ്‌റ്റെര്‍ഷെയര്‍: ഗ്ലോസ്‌റ്റെര്‍ഷെയറിലെ ട്വീക്‌സ് ബറിയില്‍ നാട്ടില്‍ നിന്ന് മക്കളെക്കാണാനെത്തിയ പിതാവ് സ്‌ട്രോക്ക് മൂലം മരണമടഞ്ഞു. മരണമടഞ്ഞത് പെരുമ്പാവൂര്‍ ഓടക്കാലി ഉദയകവല സ്വദേശി മേയ്ക്കമാലില്‍ എം റ്റി ജോര്‍ജ്(64) ആണ്. സ്‌ട്രോക്ക് ഉണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോര്‍ജിന്റെ അന്ത്യം ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു.

ഭാര്യ മോളി ജോര്ജും യുകെയിലുണ്ട്. ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ടീച്ചര്‍ ആയി ജോലി നോക്കുന്ന ജിയ മകളും ലണ്ടനില്‍ എച്ച് പിയില്‍ ഐ ടി വിദഗ്ദനായ ജിബ്‌യ മകനുമാണ്. കഴിഞ്ഞ മാസമാണ് ജോര്ജും ഭാര്യ മോളി ജോര്ജും മക്കളെ കാണാന്‍ യുകെയിലെത്തിയത്. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more