1 GBP = 103.69
breaking news

ഇടുക്കിക്കാര്‍ ആവേശത്തില്‍ … ഇടുക്കി എം പി ജോയിസ് ജോര്‍ജ് കുടുംബസമേതം എത്തിചേര്‍ന്നു………

ഇടുക്കിക്കാര്‍ ആവേശത്തില്‍ … ഇടുക്കി എം പി ജോയിസ് ജോര്‍ജ് കുടുംബസമേതം എത്തിചേര്‍ന്നു………

റോയ് കട്ടപ്പന

ഇടുക്കി ജില്ലാ സംഗമത്തിന്റെ ആറാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കിയുടെ ജനപ്രതിനിധി അഡ്വക്കേറ്റ്. ജോയിസ് ജോര്‍ജ് എംപി കുടുബസമേതം യുകെയില്‍ എത്തിചേര്‍ന്നു. ഇവരെ സംഗമത്തിന്റെ മെമ്പര്‍മാരായ ബിനോയി, അജു മാത്യു എന്നിവര്‍ കുടുംബസമേതം ഹീത്രു എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.


ആറാമത് ഇടുക്കിജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കവും പൂര്‍ത്തിയായി. രാവിലെ കൃത്യം 9.മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. ബിര്‍മിങ്ങ്ഹാം നൈസിന്റെ കലാപരിപാടികള്‍ അരങ്ങേറും. അതോടൊപ്പം ഏഷ്യാനെറ്റിന്റെ പ്രോഗ്രാമായ യൂറോപ്പ് മലയാളി ജേര്‍ണലിന്റെ ടോക്ക് ഷോയും ഉണ്ടായിരിക്കുന്നതാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി കലാ മത്സരങ്ങള്‍, കുട്ടികള്‍ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആസ്വാദ്യമായ പരിപാടികള്‍ , നമ്മുടെ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ക്ക് ആദരം, വിവധ തലത്തില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരം, കുട്ടികള്‍ക്ക് സമ്മാനം , പരിചയം പുതുക്കല്‍, പുതിയതായി എത്തിയവര്‍ക്ക് പരിചയപ്പെടാന്‍ അവസരം.
നോട്ടിങ്ങ്ഹാം ചിന്നാസ് കാറ്ററിങ്ങിന്റെ വിഭവ സമൃദ്ധമായ ഭക്ഷണം , കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ മെനു, വിലപ്പെട്ടതും ആകര്‍ഷകവുമായ പലവിധ റാഫിള്‍ സമ്മാനം. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ആവശ്യമായ കോയിന്‍സ് കൈയില്‍ കരുതുക .

ഈ സംഗമത്തോട് അനുബന്ധിച്ചു നമ്മള്‍ യുകെയില്‍ ഉള്ള ക്യാന്‍സര്‍ രോഗികളുടെ പരിപാലനത്തിന് ക്യാന്‍സര്‍ റിസര്‍ച് യുകെയും ആയി ചേര്‍ന്ന് ഉപയോഗ യോഗ്യമായ വസ്ത്ര കളക്ഷന്‍ നടത്തുന്നു. എല്ലാവരും ഒന്നോ രണ്ടോ ബാഗുകളില്‍ വസ്ത്രങ്ങള്‍ സംഗമ സ്ഥലത്ത് എത്തിക്കുക. അതുവഴി നമ്മള്‍ ജീവിക്കുന്ന ഈ നാടിനോടും നമുക്ക് കരുണ കാട്ടാം. ഇതുവഴി നമുക്ക് വലിയ ഒരു തുക സമാഹരിച്ചു കൊടുക്കാന്‍ കഴിയും .
ഈ സ്‌നേഹസംഗമത്തിലേക്കു കടന്നുവരാന്‍ ഏവരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി സ്വാഗതം ചെയ്യുന്നു ..
സംഗമം രക്ഷാധികാരി: ഫാദര്‍-റോയി കോട്ടക്കപ്പുറം
കണ്‍വീനര്‍
1.റോയ് മാത്യു – മാഞ്ചെസ്റ്റെര്‍.
ജോയിന്റ് കണ്‍വീനേഴ്സ്
2. ബാബു തോമസ് – നോര്‍ത്താംബടണ്‍.
3.ബെന്നി മേച്ചേരിമണ്ണില്‍ – നോര്‍ത്ത് വേല്‍സ്.
4. റോയി മാത്യു – ലിവര്‍പൂള്‍
5.ഷിബു വാലിന്മേല്‍ – അബര്‍ദീന്‍ .
കമ്മിറ്റി മെമ്പേഴ്സ്
6.ജസ്റ്റിന്‍ എബ്രഹാം -.റോതെര്‍ഹാം.
7. പീറ്റര്‍ താനോളില്‍ – സൌത്ത് വേല്‍സ്
8. ജിമ്മി ജേക്കബ് – സ്‌കെഗ്ഗിന്‍സ്
9.സാന്റോ ജേക്കബ് വൂല്‍വെര്‍ഹാമ്പ്ടന്‍,
10. പ്രീതി സത്യന്‍ – സ്റ്റീവനെജ്
11. ബിജോ ടോം – ബിര്‍മിങ്ങ്ഹാം
12 .വിമല്‍റോയ് ബര്‍മിങ്ങ്ഹാം
13. ജോബി മൈക്കിള്‍ – സ്വാന്‍സി
14.ജോണ്‍ കല്ലിങ്കല്‍കുടി – ലെസ്റ്റെര്‍.
15, ജോസഫ് പൊട്ടനാനി – ബര്‍ട്ടണ്‍ -ഓണ്‍ ട്രെന്റ്.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BWQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more