1 GBP = 103.81

ബാലവിവാഹത്തിലൂടെ ലവ്​ ജിഹാദ്​ തടയാമെന്ന്​ ബി.ജെ.പി എം.എൽ.എ

ബാലവിവാഹത്തിലൂടെ ലവ്​ ജിഹാദ്​ തടയാമെന്ന്​ ബി.ജെ.പി എം.എൽ.എ

ഭോപാൽ: വൈകിയുള്ള വിവാഹമാണ്​ ലവ്​ ജിഹാദിന്​ കാരണമെന്നും ബാലവിവാഹത്തിലൂടെ അത്​ തടയാമെന്നും മധ്യ​പ്രദേശ്​ അൽമാൽവയി​െല ബി.ജെ.പി എം.എൽ.എ ഗോപാൽ പാർമർ. പെൺകുട്ടികളെ സമയത്തിന്​ വിവാഹം ചെയ്​തുകൊടുക്കണം. ‘18 വയസ്സെന്ന രോഗം (പെൺകുട്ടികളുടെ വിവാഹപ്രായം) എന്ന്​ നിയമവിധേയമാക്കിയോ അന്നുമുതൽ ഹിന്ദു പെൺകുട്ടികൾ ഒളിച്ചോടുകയാണെന്നും’ ഗോപാൽ പാർമർ വാർത്താ ഏജൻസിയായ എ.എൻ.​െഎയോട്​ പറഞ്ഞു. കേരളത്തിലെ ഹാദിയയുടെയും ഷഫിന്‍ ജഹാ​​െൻറയും വിവാഹം ഉദ്ധരിച്ചായിരുന്നു പാര്‍മറി​​െൻറ വിവാദ പ്രസ്താവന. ഇവരുടെ വിവാഹം ലവ് ജിഹാദെന്നായിരുന്നു ആരോപണം.

കൗമാര​പ്രായത്തിലെത്തിയാൽ പെൺകുട്ടികളുടെ മനസ്സിൽ ചാഞ്ചാട്ടങ്ങൾ തുടങ്ങും. അമ്മമാരാണ്​ ലവ്​ ജിഹാദി​​െൻറ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതെന്നും എം.എൽ.എ നിർദേശിച്ചു.

പണ്ട്​ കാലത്ത്​ മുതിർന്നവർ പെൺകുട്ടികളുടെ വിവാഹം അവരുടെ കുട്ടിക്കാലത്ത്​ തന്നെ നിശ്ചയിക്കുമായിരുന്നു. അത്തരം വിവാഹബന്ധങ്ങൾ വർഷങ്ങളോളം നിലനിൽക്കും. എ​​െൻറ വിവാഹം കഴിഞ്ഞല്ലോ എന്ന ചിന്ത ഉള്ളതുകൊണ്ട്​ കുട്ടികൾ തെറ്റായ തീരുമാനങ്ങൾ എടുക്കില്ല. ഇതിലൂടെ ലവ്​ ജിഹാദ്​ പോലുള്ള സംഭവങ്ങൾ തടയാമെന്നും ബി.​െജ.പി എം.എൽ.എ വ്യക്​തമാക്കി.

ചിലർ വീട്ടുകാരുമായി അടുത്ത ബന്ധം സ്ഥാപിച്ച്​ വീട്ടിലെ സ്ത്രീകളെ ചൂഷണം ചെയ്യുമെന്നും പ്രസ്​താവനയുടെ വിശദീകരണമായി പാർമർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more