1 GBP =
breaking news

ഗാർഹിക പീഢനവും പരസ്ത്രീ ബന്ധവും, മാഞ്ചസ്റ്ററിലെ ഓ ഐ സി സി നേതാവിന് ഭാര്യയുടെ പരാതിയിന്മേൽ കോടതിയുടെ വിലക്ക്

ഗാർഹിക പീഢനവും പരസ്ത്രീ ബന്ധവും, മാഞ്ചസ്റ്ററിലെ ഓ ഐ സി സി നേതാവിന് ഭാര്യയുടെ പരാതിയിന്മേൽ കോടതിയുടെ വിലക്ക്

മാഞ്ചസ്റ്റർ: ഗാർഹിക പീഡനത്തിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്ന മാഞ്ചസ്റ്ററിലെ സെയ്‌ലിൽ താമസമാക്കിയ ഓ ഐ സി സി നേതാവായ ലക്സൺ കല്ലുമാടിക്കലിന് ഒരു വർഷത്തേക്ക്
ഭാര്യയെയും മക്കളെയും കാണാൻ കോടതിയുടെ നിയന്ത്രണം. മൂന്നു മക്കളുടെ പിതാവായ ഇയാൾക്ക് മറ്റൊരാളുടെ സാന്നിധ്യത്തിൽ മാത്രമേ ഇക്കാലയളവിൽ മക്കളെ കാണാനാകൂ. ഭാര്യയെ
കാണാൻ ശ്രമിക്കരുതെന്നും കോടതി നിർദേശമുണ്ട്.

പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനാണ് ഇയാൾ പലതവണ ഭാര്യയെ മർദിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.ഇതിനെ സാധൂകരിക്കാൻ ഉതകുന്ന 14 പേജുള്ള മൊഴിപ്പകർപ്പും
കോടതിയിൽ ഹാജരാക്കിയിരുന്നു. 2015 മുതൽ 2017 വരെ കാലയളവിൽ ഇയാൾ പലതവണ തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായി ഭാര്യയുടെ മൊഴിയിലുണ്ട്.
സ്വന്തം സിനസ് ആവശ്യങ്ങള്‍ക്കായി ലക്സന്‍ ഭാര്യയെക്കൊണ്ട് നിര്‍ബന്ധിച്ച് ലോണ്‍ എടുപ്പിച്ച് ലാന്‍ഡ് റോവര്‍ കാര്‍ വാങ്ങിയതായും പരാതിയിലുണ്ട്.

2017 നവംബർ നാലിന് രാത്രിയിലായിരുന്നു ഇയാൾ മാഞ്ചസ്റ്ററിലെ വസതിയിൽ വച്ച് ഭാര്യയെ പലതവണ മർദിച്ചത്. ഇതു ഇതു കണ്ട ഇവരുടെ 12 വയസുള്ള മൂത്ത മകളാണ് 999 എന്ന പോലീസ്
ഹെൽപ്‌ലൈൻ നമ്പരിൽ വിളിച്ച് പരാതിപ്പെട്ടത്. വിവരം അന്വേഷിച്ചെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഭാര്യയിൽനിന്നും മക്കളിൽനിന്നും മൊഴിയെടുത്ത് കേസ് റജിസ്റ്റർ
ചെയ്യുകയുമായിരുന്നു. ഈ മൊഴികളടങ്ങിയ കുറ്റപത്രമാണ് പൊലീസ് കഴിഞ്ഞദിവസം മാഞ്ചസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

പൊലീസിനു നൽകിയ മൊഴികൾ നിഷേധിക്കാൻ തയാറായില്ലെങ്കിലും സാക്ഷിക്കൂട്ടിൽ കയറിനിന്ന് ർത്താവിനെതിരേ മൊഴി നൽകാൻ പരാതിക്കാരി തയാറാകാതിരുന്നതോടെ വിചാരണ
നടപടികൾ കോടതി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്നാണ്‌ ഭാര്യയേയും കുട്ടികളെയും കാണുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ട്രാഫോഡിൽ നേരത്തെ ലേബർ പാർട്ടി ടിക്കറ്റിൽ കൗൺസിലിലേക്ക് മൽസരിച്ചു പരാജയപ്പെട്ട ലക്സന്‍ പിന്നീട് ടോറി പാർട്ടി അനുഭാവിയായി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ വിഥിൻഷോ
മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് പരാജയപ്പെട്ടിരുന്നു. പത്തു വര്‍ഷം മുന്‍പ്‌ പോണ്‍സി തട്ടിപ്പ് കേസില്‍ യുകെ മലയാളികളില്‍ നിന്നും പണം തട്ടിയെന്ന ആരോപണവും
ഇയാളുടെ പേരിലുണ്ട്. ശരിയായ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമോ പ്രവര്‍ത്തകരുമായി ബന്ധമോ ഇല്ലാതിരുന്നിട്ടും കേരളത്തിലെ കോണ്ഗ്രസ് നേതാക്കളെ സ്വാധീനിച്ച് ഓ ഐ സി സി യുകെയുടെ ജോയിന്‍റ് കണ്‍വീനര്‍ സ്ഥാനവും ഇയാള്‍ നേടിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more