1 GBP = 103.02
breaking news

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: ലൂസിയാനയിലെ നിശാ ക്ലബ്ബിൽ കോളജ് വിദ്യാർഥികളുടെ പാർട്ടിക്കിടെ

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: ലൂസിയാനയിലെ നിശാ ക്ലബ്ബിൽ കോളജ് വിദ്യാർഥികളുടെ പാർട്ടിക്കിടെ

ലൂസിയാന: അമേരിക്കയിലെ കാ​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്തെ മോ​ണ്ടെ​റി പാ​ർ​ക്കി​ലെ കൂ​ട്ട​വെ​ടി​വെ​പ്പിന് പിന്നാലെ ലൂസിയാനയിലെ നിശാ ക്ലബ്ബിലും വെടിവെപ്പ്. വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 

ലൂസിയാനയിലെ ബാറ്റൺ റോഗിൽ സ്ഥിതി ചെയ്യുന്ന നിശാ ക്ലബ്ബിലാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ന് കോളജ് വിദ്യാർഥികളുടെ പാർട്ടി നടക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ആക്രമണം നടത്തിയയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ശ​നി​യാ​ഴ്ച രാ​ത്രി കാ​ലി​ഫോ​ർ​ണി​യയിലെ മോ​ണ്ടെ​റി പാ​ർ​ക്കി​ൽ കൂ​ട്ട​വെ​ടി​വെ​പ്പി​ൽ 10 പേരാണ് മ​രിച്ചത്. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ചൈ​നീ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് സം​ഭ​വം. മോ​ണ്ടെ​റി പാ​ർ​ക്കി​ലെ ഗാ​ർ​വി അ​വ​ന്യൂ​വി​ലെ ബാ​ൾ റൂം ​ഡാ​ൻ​സ് സ്റ്റു​ഡി​യോ​യി​ലാ​ണ് വെ​ടി​വെ​പ്പ് ന​ട​ന്ന​ത്.

മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ് ജൂ​നി​യ​ർ ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. 

ഈ ​വ​ർ​ഷം യു.​എ​സി​ലു​ണ്ടാ​യ 31ാമ​ത്തെ​യും ഈ ​മാ​സം ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ​യും കൂ​ട്ട​വെ​ടി​വെ​പ്പാ​ണ് മോ​ണ്ടെ​റി പാ​ർ​ക്കി​ലേ​ത്. യു.​എ​സി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി ര​ണ്ടു കൂ​ട്ട​വെ​ടി​വെ​പ്പു​ക​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് ഗ​ൺ വ​യ​ല​ൻ​സ് ആ​ർ​ക്കൈ​വ് സ്ഥാ​പ​ന​ത്തി​ന്റെ ക​ണ​ക്ക്. യു.​എ​സി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി ര​ണ്ടു കൂ​ട്ട​വെ​ടി​വെ​പ്പു​ക​ൾ ന​ട​ക്കു​ന്ന​താ​യാ​ണ് ഗ​ൺ വ​യ​ല​ൻ​സ് ആ​ർ​ക്കൈ​വ് സ്ഥാ​പ​ന​ത്തി​ന്റെ ക​ണ​ക്ക്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more