ലൂസിയാന: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ മോണ്ടെറി പാർക്കിലെ കൂട്ടവെടിവെപ്പിന് പിന്നാലെ ലൂസിയാനയിലെ നിശാ ക്ലബ്ബിലും വെടിവെപ്പ്. വെടിവെപ്പിൽ 12 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ലൂസിയാനയിലെ ബാറ്റൺ റോഗിൽ സ്ഥിതി ചെയ്യുന്ന നിശാ ക്ലബ്ബിലാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ന് കോളജ് വിദ്യാർഥികളുടെ പാർട്ടി നടക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്. ആക്രമണം നടത്തിയയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ശനിയാഴ്ച രാത്രി കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ കൂട്ടവെടിവെപ്പിൽ 10 പേരാണ് മരിച്ചത്. 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പതിനായിരങ്ങൾ പങ്കെടുത്ത ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെയാണ് സംഭവം. മോണ്ടെറി പാർക്കിലെ ഗാർവി അവന്യൂവിലെ ബാൾ റൂം ഡാൻസ് സ്റ്റുഡിയോയിലാണ് വെടിവെപ്പ് നടന്നത്.
മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ദിനാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഫ്ലോറിഡയിൽ നടന്ന പരിപാടിയിലുണ്ടായ വെടിവെപ്പിൽ എട്ടു പേർക്ക് പരിക്കേറ്റിരുന്നു. ആയിരത്തിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് വെടിവെപ്പുണ്ടായത്.
ഈ വർഷം യു.എസിലുണ്ടായ 31ാമത്തെയും ഈ മാസം നടക്കുന്ന അഞ്ചാമത്തെയും കൂട്ടവെടിവെപ്പാണ് മോണ്ടെറി പാർക്കിലേത്. യു.എസിൽ പ്രതിദിനം ശരാശരി രണ്ടു കൂട്ടവെടിവെപ്പുകൾ നടക്കുന്നതായാണ് ഗൺ വയലൻസ് ആർക്കൈവ് സ്ഥാപനത്തിന്റെ കണക്ക്. യു.എസിൽ പ്രതിദിനം ശരാശരി രണ്ടു കൂട്ടവെടിവെപ്പുകൾ നടക്കുന്നതായാണ് ഗൺ വയലൻസ് ആർക്കൈവ് സ്ഥാപനത്തിന്റെ കണക്ക്.
click on malayalam character to switch languages