1 GBP = 103.68

‘ലൗ ജിഹാദ് ഇല്ലെന്ന് പറയാന്‍ കഴിയില്ല’ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വീണ്ടും സെന്‍ കുമാര്‍

‘ലൗ ജിഹാദ് ഇല്ലെന്ന് പറയാന്‍ കഴിയില്ല’ വിവാദങ്ങള്‍ക്ക് തിരികൊളുത്തി വീണ്ടും സെന്‍ കുമാര്‍

ആര്‍എസ്എസ് അനുകൂല പ്രസ്താവനയുമായി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ വീണ്ടും രംഗത്ത്. ആര്‍എസ്എസ് ഇന്ത്യയ്ക്ക് അകത്തുള്ള സംഘടനയാണെന്നും ഓരോ മതത്തിലെയും തീവ്രവാദം അതാത് മതങ്ങളിലുള്ളവര്‍ നിയന്ത്രിക്കണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. അതോടൊപ്പം, ലൗ ജിഹാദ് ഇല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു.

ഒരാളെ പ്രണയിക്കുക, എന്നിട്ട് മറ്റൊരാളെ വിവാഹം കഴിക്കുക എന്ന സാഹചര്യം ഉണ്ട്. അഫ്ഗാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളെയും കല്യാണം കഴിച്ചത് വേറൊരാളെയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ല. താന്‍ ആര്‍ക്കെതിരെയും ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസിനേയും ഇസ്ലാമിക് സ്‌റ്റേറ്റിനെയും താരതമ്യം ചെയ്യാനാകില്ല എന്ന് കഴിഞ്ഞ ദിവസം സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. അതേസമയം സെന്‍കുമാറിനെ ബി ജെപിയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരനും രംഗത്തെത്തിയിരുന്നു. മതതീവ്രവാദത്തെക്കുറിച്ച് സെന്‍കുമാര്‍ പറഞ്ഞത് വസ്തുനിഷ്ഠമാണെന്നും, സെന്‍കുമാറിനെപ്പോലുള്ളവരുടെ വരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും കുമ്മനം പറഞ്ഞു. നേരത്തെ ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രെട്ടറി കെ സുരേന്ദ്രനും സെന്‍കുമാറിനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു.

സെന്‍കുമാറിന്റെ രാഷ്ട്രീയം അറിഞ്ഞിരുന്നെങ്കില്‍ ഹാജരാകുമായിരുന്നില്ലെന്ന് ദുഷ്യന്ത് ദവ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more