1 GBP = 103.12

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ബിജെപി സൃഷ്ടിച്ചെടുത്ത പ്രയോഗമാണ് ‘ലൗ ജിഹാദെ’ന്ന് അശോക് ഗെലോട്ട്

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ബിജെപി സൃഷ്ടിച്ചെടുത്ത പ്രയോഗമാണ് ‘ലൗ ജിഹാദെ’ന്ന് അശോക് ഗെലോട്ട്

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ബിജെപി സൃഷ്ടിച്ചെടുത്ത പ്രയോഗമാണ് ‘ലൗ ജിഹാദെ’ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. വിവിധ ബിജെപി സര്‍ക്കാരുകള്‍ ‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരാന്‍ നീക്കം നടത്തുന്നതിനിടയിലാണ് ഗെലോട്ട് നയം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തിന് വിഘാതം സൃഷ്ടിക്കാനുമാണ് ബിജെപി ‘ലൗ ജിഹാദ്’ എന്നത് സൃഷ്ടിച്ചെടുക്കുന്നതെന്നാണ് ഗെലോട്ടിന്റെ ആരോപണം.

ബിജെപി ഭരിക്കുന്ന ഒന്നിലധികം സംസ്ഥാനങ്ങൾ ‘ലവ് ജിഹാദി’ നെതിരെ നിയമം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ രൂക്ഷമായ അഭിപ്രായ പ്രകടനം.

ദാമ്പത്യത്തിൽ പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ ബിജെപി ഭരണഘടനയെയും പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്തു എന്നാരോപിച്ച ഗെലോട്ട് തന്റെ ട്വീറ്റിലൂടെ പ്രായപൂർത്തിയായവർ ഭരണകൂടത്തിന്റെ കാരുണ്യം തേടേണ്ട അന്തരീക്ഷമാണ് കേന്ദ്രം സൃഷ്ടിക്കുന്നതെന്നും ആരോപിച്ചു.

“‘ലവ് ജിഹാദ്’ എന്നത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും സാമുദായിക ഐക്യത്തെ അസ്വസ്ഥമാക്കാനും വേണ്ടി ബിജെപി നിർമ്മിച്ച ഒരു പദമാണ്. വിവാഹം വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഇത് തടയാൻ ഒരു നിയമം കൊണ്ടുവരുന്നത് പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണ്, ഒരു കോടതിയിലും ഇത് നിൽക്കില്ല. പ്രണയത്തിൽ ‘ജിഹാദിന്’ സ്ഥാനമില്ല’, അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

എന്നാൽ ഗെലോട്ടിന്റെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്‍ ഷെഖാവത്ത് ആയിരക്കണക്കിന് യുവതികൾ ലവ് ജിഹാദിന് ഇരയാകുന്നു എന്ന് തിരിച്ചടിച്ചു. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണെങ്കിൽ സ്ത്രീകൾക്ക് അവരുടെ മതം നിലനിർത്താനും തുടരാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം എന്നാണ് ഷെഖാവത്ത് പറഞ്ഞത്.

വ്യക്തിസ്വാതന്ത്ര്യത്തിനെ ഭാഗമാണ് വിവാഹം എന്ന് കരുതുന്ന പെൺകുട്ടികൾക്കുള്ള ഒരു കെണിയാണ് ‘ലവ് ജിഹാദ് ‘. പിന്നീട് അത് അങ്ങനെ അല്ലാതാകുന്നു . കൂടാതെ, ഇത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെങ്കിൽ, എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അവരുടെ ആദ്യനാമമോ മതമോ നിലനിർത്താൻ സ്വാതന്ത്ര്യമില്ലാത്തത്?, ഷെഖാവത്ത് ട്വീറ്റിലൂടെ ചോദിക്കുന്നു.

വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ കീഴിലുള്ള ഈ ചതിയെ (“ലവ് ജിഹാദ്”) ഗെഹ്ലോട്ട് പിന്തുണയ്ക്കുന്നത് സാമുദായിക അജണ്ടയുടെ പ്രകടനമാണെന്നും ഷെഖാവത്ത് കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more