1 GBP = 103.92

പാർട്ടിഗേറ്റ് വിവാദം; സർക്കാരിലെ മുതിർന്ന മന്ത്രി ലോർഡ് ഡേവിഡ് വൂൾഫ്‌സൺ രാജിവച്ചു.

പാർട്ടിഗേറ്റ് വിവാദം; സർക്കാരിലെ മുതിർന്ന മന്ത്രി ലോർഡ് ഡേവിഡ് വൂൾഫ്‌സൺ രാജിവച്ചു.

ലണ്ടൻ: ഡൗണിംഗ് സ്ട്രീറ്റിലെ കൊവിഡ് നിയമലംഘനത്തിന്റെ പേരിൽ മുതിർന്ന നേതാവ് മന്ത്രി സ്ഥാനം രാജിവച്ചു. ലോക്ക്ഡൗൺ സമയത്ത് 10-ാം നമ്പർ പാർട്ടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ ഋഷി സുനക്കും പിഴ ചുമത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.

മന്ത്രിസഭയിലെ ജസ്റ്റിസ് അണ്ടർ സെക്രട്ടറിയായ ലോർഡ് ഡേവിഡ് വൂൾഫ്‌സണാണ് രാജി വച്ചത്. പാർട്ടി ഗേറ്റുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള നിയമലംഘനത്തെ ലോർഡ് ഡേവിഡ് വൂൾഫ്‌സൺ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് അയച്ച രാജി കത്തിൽ വിശദമാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ പാർട്ടികളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് ശേഷം സർക്കാർ വിടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം.

ബാരിസ്റ്റർ ലോർഡ് വുൾഫ്‌സൺ 2020 ഡിസംബർ മുതൽ മനുഷ്യാവകാശങ്ങളുടെയും ഭരണഘടനയുടെയും ഉത്തരവാദിത്തത്തോടെയുള്ള നീതിന്യായ മന്ത്രിയാണ്. ലോർഡ് വുൾഫ്‌സണിന്റെ രാജി സ്വീകരിച്ചതിൽ ഖേദിക്കുന്നുവെന്നും നിയമവ്യവസ്ഥയിലെ പരിഷ്‌കാരങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ പ്രശംസിക്കുന്നതായും ജോൺസൺ പറഞ്ഞു.

ലോർഡ് വുൾഫ്‌സണെ ലോകോത്തര അഭിഭാഷകൻ എന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് വിശേഷിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more