1 GBP = 104.21

സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ പരിശുദ്ധവാര തിരുകർമ്മങ്ങൾ മാർച്ച് 25 മുതൽ…

സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ പരിശുദ്ധവാര തിരുകർമ്മങ്ങൾ മാർച്ച് 25 മുതൽ…

അലക്സ് വർഗ്ഗീസ്

ലോങ്ങ്സൈറ്റ്:- സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ 2018 ലെ പീഡാനുഭവ – ഉയിർപ്പുതിരുനാൾ തിരുക്കർമ്മങ്ങൾ മാർച്ച് 25 ന് ഓശാന ഞായറാഴ്ച ശുശ്രൂഷകളോടെ ആരംഭിക്കും. റവ.ഫാ. പ്രതീഷ് പുളിയ്ക്കൽ സി.എം.ഐ ആണ് തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികനാകുന്നത്.

ഓശാനത്തിരുനാൾ മാർച്ചുമാസം (25 /03 /18) ഞായറാഴ്ച ഉച്ചകഴിഞ്ഞു 4 – 30 ന് ആരംഭിക്കും. കുരുത്തോല വെഞ്ചിരിപ്പും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കും. കാല്കഴുക്കൽ – പെസഹാ വ്യാഴം തിരുകർമ്മങ്ങൾ 29 /03 /18 , (വ്യാഴാഴ്ച ) രാവിലെ 10 മണിക്കായിരിക്കും. ദിവ്യബലിക്കും ശുശ്രൂഷകൾക്കും ശേഷം പെസഹാ അപ്പം ആശീർവദിക്കുന്നതും, വിതരണം ചെയ്യുന്നതുമാണ്. കർത്താവിന്റെ കാൽവ്വരികുന്നിലേക്കുള്ള പീഡാനുഭവ ചരിത്രവായന – കുരിശുമുത്തൽ തിരുകർമ്മങ്ങൾ ദുഃഖ വെള്ളിയാഴ്ച 30 /03 /18 രാവിലെ 9 – 30 ന് ആരംഭിച്ച് ഉച്ചക്ക് 1 മണിക്ക് അവസാനിക്കും. തുടർന്ന് നേർച്ചക്കഞ്ഞിവിതരണത്തോടു കൂടി ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ സമാപിക്കും.

ഈശോയുടെ തിരുവുത്ഥാന ശുശ്രൂഷകൾ ശനിയാഴ്ച (31 /03 /18) രാത്രി 11 മണിക്ക് ആരംഭിക്കും. ഉയിർപ്പ് തിരുനാളോട് കൂടി ഈ വർഷത്തെ വലിയ നോമ്പാചരണത്തിന് പരിസമാപ്തിയാകും. ലോങ്‌സൈറ്റിലെ സെന്റ്.ജോസഫ് ദേവാലയത്തിലായിരിക്കും ഓശാന ഞായർ മുതൽ ഉയിർപ്പ് തിരുനാൾ വരെയുള്ള എല്ലാ ശുശ്രൂഷകളും നടത്തപ്പെടുന്നത്. വിശുദ്ധവാരതിരുക്കർമ്മങ്ങളിൽ പങ്ക് ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും വളരെ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി പാരീഷ് കമ്മിറ്റിക്ക് വേണ്ടി ട്രസ്റ്റിമാർ അറിയിക്കുന്നു.

ദേവാലയത്തിന്റെ വിലാസം:-
St .Joseph Church, Portland crescent , Longsight , M13 0BU.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന പറയുന്നവരുമായി ബന്ധപ്പെടുക:-
ഹാൻസ് ജോസഫ് – O7951222 331
വർഗീസ് കോട്ടയ്ക്കൽ – O7812365564

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more