1 GBP = 104.19

വാഹനവുമായി ഇന്ന് നിരത്തിലിറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; മോട്ടോർവേകളിലുൾപ്പെടെ നീണ്ട ക്യു പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്

വാഹനവുമായി ഇന്ന് നിരത്തിലിറങ്ങുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; മോട്ടോർവേകളിലുൾപ്പെടെ നീണ്ട ക്യു പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ക്രിസ്മസ് വാരാന്ത്യത്തിന് മുന്നോടിയായി ദശലക്ഷക്കണക്കിന് ആളുകൾ വാഹനവുമായി റോഡിലിറങ്ങുന്നതിനാൽ ഡ്രൈവർമാർക്ക് നീണ്ട ക്യൂ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുകെയിൽ ഉടനീളം 16.9 ദശലക്ഷം യാത്രകൾ നടക്കുന്നതായി കണക്കാക്കപ്പെടുന്ന ഈ ആഴ്ച റോഡുകളിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും വെള്ളിയാഴ്ചയെന്ന് AA അറിയിച്ചു. ക്രിസ്മസ് രാവിൽ 16.6 മില്യൺ യാത്രകൾ കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നെറ്റ്‌വർക്ക് റെയിലിലെ റെയിൽ, മാരിടൈം, ട്രാൻസ്‌പോർട്ട് യൂണിയനിലെ (ആർ‌എം‌ടി) ആയിരക്കണക്കിന് അംഗങ്ങൾ നടത്തുന്ന പണിമുടക്ക് കൂടിയാകുന്നതോടെ തിരക്ക് കൂടുതൽ രൂക്ഷമാകും, ഇത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ട്രെയിൻ സർവീസുകൾ അവസാനിപ്പിക്കും.
ബോർഡർ ഫോഴ്സ് ജീവനക്കാരും വെള്ളിയാഴ്ച പണിമുടക്കാനൊരുങ്ങുന്നതിനാൽ വിമാനത്തിൽ യാത്ര ചെയ്യുന്നവർ റോഡിലെ തിരക്ക് പരിഗണിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആർ എ സി പറയുന്നതനുസരിച്ച്, ക്രിസ്മസിന് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച രാവിലെ 10 നും വൈകുന്നേരം 7 നും ഇടയിൽ റോഡുകളിൽ ഏറ്റവും തിരക്കേറിയതായിരിക്കും. M25, മാഞ്ചസ്റ്ററിനടുത്തുള്ള M60, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ M6, ഓക്‌സ്‌ഫോർഡ്‌ഷയറിലെ M40 എന്നിവയാണ് തിരക്ക് കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള റോഡുകൾ. പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more