1 GBP = 103.92

ലണ്ടൻ സ്ലൈഡ് ഗ്രീനിൽ കൊച്ചുമകളെ കാണാനെത്തിയ മുത്തശ്ശി മേരി വർഗ്ഗീസ് (75) മസ്തിഷ്കാഘാതം മൂലം നിര്യാതയായി…

ലണ്ടൻ സ്ലൈഡ് ഗ്രീനിൽ കൊച്ചുമകളെ കാണാനെത്തിയ മുത്തശ്ശി മേരി വർഗ്ഗീസ് (75) മസ്തിഷ്കാഘാതം മൂലം നിര്യാതയായി…

ലണ്ടൻ സ്ലൈഡ് ഗ്രീനിൽ കൊച്ചുമകളെ കാണാനെത്തിയ മുത്തശ്ശി മേരി വർഗ്ഗീസ് (75) മസ്തിഷ്കാഘാതം മൂലം നിര്യാതയായി.കെൻറിലെ ഡാറൻ് വാലി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
പത്തനംതിട്ട ജില്ലയിൽ നരിയപുരം ചേടിയത്ത് പരേതനായ വർഗീസിൻ്റെ ഭാര്യ മേരി വർഗീസാണ് മരണമടഞ്ഞത്. സുജ വർഗീസ്, സുമ മാത്യു എന്നിവർ മക്കളാണ്. സുജയുടെ മകൾ സോണിയയെയും മറ്റ് കുടുംബാംഗങ്ങളെയും കാണാൻ മകൾ സുജയോടൊപ്പമാണ്  അമ്മൂമ്മയായ മേരി വർഗീസ് യു കെ യിലെത്തിയത്. എന്നാൽ ആ യാത്ര അവസാന യാത്രയായത് കുടുംബാംഗങ്ങൾക്ക് തീർത്താൽ തീരാത്ത വേദനയായി മാറിയിരിക്കുകയാണ്.  സോണിയ ജോസ് (കൊച്ചു മകൾ) ജോസ് മാത്യു (കൊച്ചുമകളുടെ ഭർത്താവ്), ആഡം മാത്യൂസ് ജോസ്  കൊച്ചു മകളുടെ മകനാണ്. സതാംപ്ടണിൽ താമസിക്കുന്ന രണ്ടാമത്തെ മകളാണ് സുമ മാത്യു, സിബി മാത്യു മരുമകനാണ്. ഫെമി മാത്യു, റിമി മാത്യു എന്നിവർ കൊച്ചു മക്കളാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

മേരി വർഗീസിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻ്റണി എബ്രഹാം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more