1 GBP = 98.77
breaking news

കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് മുംബെ മലയാളിയായ കായംകുളം സ്വദേശി പുന്നൂസ് കുര്യൻ (68)…

കോവിഡ് ബാധിച്ച് വീണ്ടും മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് മുംബെ മലയാളിയായ കായംകുളം സ്വദേശി പുന്നൂസ് കുര്യൻ (68)…

ലണ്ടൻ:- മുംബെ മലയാളിയായ കായംകുളം സ്വദേശി പുന്നൂസ് കുര്യൻ (ജോജി,68) ലണ്ടനിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പുന്നൂസ് ചേട്ടൻ്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്ന് വൈകുന്നേരമാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ മേരിക്കുട്ടി പുന്നൂസ്, ജുബിൻ, മെൽവിൻ എന്നീ രണ്ട് മക്കളാണുള്ളത്. ലണ്ടൻ സെൻ്റ്. ഗ്രീഗോറിയോസ്  ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് ഇടവകാംഗമാണ് പരേതൻ. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

പുന്നൂസ് ചേട്ടൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more