1 GBP = 103.12

ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം ഇന്ന് മുതൽ ലണ്ടനിൽ….

ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം ഇന്ന് മുതൽ ലണ്ടനിൽ….
ലണ്ടൻ:- ഡെഗനം സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ  പ്രത്യേക നോമ്പുകാല ധ്യാനം ക്രമീകരിക്കുന്നു. ഇന്ന് വൈകുന്നേരം 5.30 മുതൽ ധ്യാനം ആരംഭിക്കും. രാത്രി 9 മണിക്ക് ഇന്നത്തെ ധ്യാനം അവസാനിക്കും. നാളെ ശനിയാഴ്ചയും നാളെ കഴിഞ്ഞ് ഞായറാഴ്ചയും രാവിലെ 9 മുതൽ 4 വരെയായിരിക്കും ധ്യാനം നടക്കുന്നത്.  ബ്രദർ റെജി കൊട്ടാരവും ക്രൈസ്റ്റ് കൾച്ചർ ടീം അംഗങ്ങളും ധ്യാനത്തിന് നേതൃത്വം നൽകും. വി.കുർബാനയും ദിവ്യകാരുണ്യ ആരാധനയും ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.
സമയക്രമീകരണം:-
മാർച്ച് 8 – വെള്ളി   : 5.30 pm – 9 pm
മാർച്ച് 9 – ശനി        : 9.00 am – 4 pm
മാർച്ച് 10 – ഞായർ: 9.00 am – 4 pm
ധ്യാനത്തിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
ഷീൻ വാഴയിൽ – 07544547007,
സജി ജോൺ   – 07951221914.
ദേവാലയത്തിന്റെ വിലാസം:-
St. Anne’s Church – Mar lvanios  Centre,
Woodward Road,
Degenham,
RM9 4SU.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more