1 GBP = 104.08

സബ്‌സ്റ്റേഷനിൽ തീപിടിത്തം; പവർകട്ട് മൂലം ലണ്ടൻ നഗരം വലഞ്ഞത് മണിക്കൂറുകളോളം; ട്രാഫിക് സിഗ്നലുകൾ പണിമുടക്കിയതോടെ പ്രധാന ഗതാഗത സംവിധാനങ്ങൾ അവതാളത്തിലായി

സബ്‌സ്റ്റേഷനിൽ തീപിടിത്തം; പവർകട്ട് മൂലം ലണ്ടൻ നഗരം വലഞ്ഞത് മണിക്കൂറുകളോളം; ട്രാഫിക് സിഗ്നലുകൾ പണിമുടക്കിയതോടെ പ്രധാന ഗതാഗത സംവിധാനങ്ങൾ അവതാളത്തിലായി

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ഒരു സബ്‌സ്റ്റേഷനിൽ തീപിടിത്തമുണ്ടായതോടെ ലണ്ടൻ നഗരം വൈദ്യുതിയില്ലാതെ വലഞ്ഞത് മണിക്കൂറുകളോളം. ലണ്ടനിലെ വലിയ പ്രദേശങ്ങളിൽ ഇന്നലെ വൈദ്യുതി മുടങ്ങിയതിനാൽ പ്രധാന ഗതാഗത സംവിധാനങ്ങൾ അടച്ചുപൂട്ടുകയും ആയിരക്കണക്കിന് വീടുകളിലും ബിസിനസ്സുകളിലും വൈദ്യുതി ഇല്ലാതാകുകയും ചെയ്തു.

കിഴക്കൻ ലണ്ടനിലെ ഒരു സബ്‌സ്റ്റേഷനിൽ ഒരു ഹൈ-വോൾട്ടേജ് കേബിൾ തകരാറിലാവുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ലണ്ടനിലെ നിരവധി പ്രദേശങ്ങളിൽ പവർകട്ടുണ്ടായത്. ഇത് ഡോക്ക്‌ലാൻഡ്‌സ് ലൈറ്റ് റെയിൽവേയ്ക്കും ലണ്ടൻ അണ്ടർഗ്രൗണ്ടിനും കീഴിലുള്ള നിരവധി സർവീസുകൾ ‌തടസ്സപ്പെടുത്തി.

ഉച്ചയ്ക്ക് 1 മണിക്ക് മുമ്പാണ് സബ്‌സ്റ്റേഷനിൽ തീപിടുത്തമുണ്ടായത്, വൈകുന്നേരം ആറോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ലണ്ടൻ അഗ്നിശമന സേന അറിയിച്ചു. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള ബ്ലാക്ക്‌വാൾ, ലൈംഹൗസ് ലിങ്ക് ടണലുകൾ വൈദ്യുതി നഷ്ടപ്പെട്ടതിനാൽ അടച്ചെങ്കിലും വൈകുന്നേരത്തോടെ വീണ്ടും തുറന്നു. റോതർഹിത്തെ ടണൽ ഇന്നലെ വൈകിയും അടച്ചിട്ടിരുന്നു.

5,000 ത്തോളം ആളുകൾ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതെ വലഞ്ഞു, ചില തടസ്സങ്ങൾ രാത്രിയിലും തുടർന്നു. 37 പോസ്‌റ്റ്‌കോഡുകൾ തകരാറിലായതിനാൽ വിംബിൾഡൺ, ക്രിക്കിൾവുഡ് എന്നിവിടങ്ങളിൽ പവർ കട്ട് എത്തിയതായി പ്രദേശവാസികൾ പറഞ്ഞു. ഉയർന്ന വോൾട്ടേജ് മൂലം ഭൂഗർഭ വൈദ്യുത കേബിളിനുണ്ടായ തകരാറാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് യുകെ പവർ നെറ്റ്‌വർക്ക്സ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more