1 GBP = 103.38

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ സംഘാടക സമിതിക്കു ഷാജി വാറ്റ്‌ഫോഡ് നേതൃത്വം നൽകും.

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ സംഘാടക സമിതിക്കു  ഷാജി വാറ്റ്‌ഫോഡ് നേതൃത്വം നൽകും.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യു കെ യിൽ നടത്തപ്പെടുന്ന രണ്ടാമത് റീജണൽ ബൈബിൾ കൺവെൻഷനുകളുടെ ആമുഖമായി ക്രമീകരിച്ച ഒരുക്ക ധ്യാനങ്ങൾ വിശ്വാസോർജ്ജ ദായകമായി. എട്ടു റീജണുകളിലായി നടത്തപ്പെടുന്ന കൺവെൻഷന്റെ വിജയങ്ങൾക്കായി വിപുലമായ സംഘാടക സമിതികൾ റീജണുകൾ കേന്ദ്രീകരിച്ച് രൂപീകരിക്കുകയും പ്രവർത്തനങ്ങൾക്ക് ശക്തമായ തുടക്കം കുറിച്ചും  കഴിഞ്ഞു.
ലണ്ടൻ റീജണലിൽ ഫാ. ജോസ് അന്ത്യാംകുളം രക്ഷാധികാരിയായും, ഷാജി വാറ്റ്‌ഫോർഡ് ജനറൽ കൺവീനറായും, ആൻ്റണി തോമസ്, ജോമോൻ ഹെയർഫീൽഡ് എന്നിവർ ജോയിന്റ് കൺവീനർമാരായും കമ്മിറ്റി നിലവിൽ വന്നു. വിൻസന്റ് മാളിയേക്കൽ വെന്യു ഇൻ ചാർജ് ആയിരിക്കും. ട്രാൻസ്‌പോർട്ട്, മദ്ധ്യസ്ഥ പ്രാർത്ഥന, പബ്ലിസിറ്റി, ലൈറ്റ് ആൻഡ് സൗണ്ട്, വോളണ്ടിയേഴ്സ് തുടങ്ങി വിവിധ ഉപ കമ്മിറ്റികളും പ്രവർത്തന നിരതമായി.
പ്രശസ്ത വചന പ്രഘോഷകനായ ബ്ര. സന്തോഷ് കരുമാത്രയാണ് ഒരുക്ക ധ്യാനങ്ങൾക്ക് നേതൃത്വം നൽകിയത്.  ഫാ.ടെറിൻ മുല്ലക്കര, ഫാ. ജോസ് അന്ത്യാംകുളം എന്നിവരാണ് ലണ്ടനിൽ ശുശ്രുഷകൾ നയിച്ചത്.ലണ്ടൻ റീജണിന്റെ വിവിധ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നായി ധാരാളം പേർ ഒരുക്ക ധ്യാനത്തിൽ പങ്കാളികളായി എത്തിയിരുന്നു.
‘പിതാവായ ദൈവത്തെ ലോകം മുഴുവൻ വെളിപ്പെടുത്തുക എന്ന കർത്തവ്യം ആണ് പുത്രനായ ദൈവം സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപെടുത്തിയത്.  ഈ ദൗത്യം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ബൃഹത്തായ കടമ നിറവേറ്റുവാൻ നിയോഗിക്കപ്പെട്ടവരാണ് സഭാമക്കൾ.വിശ്വാസം വർദ്ധിക്കുവാനുള്ള പ്രാർത്ഥനകൾക്കു പ്രാമുഖ്യം നൽകുവാനും, പരിശുദ്ധാൽമ്മ കൃപ നിറക്കുവാനും, ആ ശക്തി ദൈവ രാജ്യം പടുത്തുയർത്തുവാൻ ഉപയോഗിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും അനിവാര്യമായ കടമയാണ്’ എന്നും ബ്ര.കരുമാത്ര ഓർമ്മിപ്പിച്ചു.
സെഹിയോൻ ധ്യാനകേന്ദ്ര ഡയറക്ടറും, പരിശുദ്ധാൽമ ശുശ്രുഷകളിൽ   അനുഗ്രഹീത ശുശ്രുഷകനും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ സേവ്യർഖാൻ വട്ടായിൽ അച്ചനാണ് യു കെ യിൽ അഭിഷേകാഗ്നി ധ്യാനം നയിക്കുക.
രൂപതാ മക്കൾ ഈ സുവർണ്ണാവസരം ഉപയോഗിക്കുവാനും, വ്യക്തിപരവും, കുടുംബപരവുമായ നവീകരണത്തിനും, അനുഗ്രഹത്തിനും ഉപകാരപ്രദമാകുന്ന ബൈബിൾ കൺവെൻഷനിൽ റീജണിലെ ഓരോ മക്കളും പങ്കു ചേരണമെന്ന് ലണ്ടൻ റീജണൽ കോർഡിനേറ്റർ ഫാ.ജോസ് അന്ത്യാംകുളം അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more