1 GBP = 103.12

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 4 നു,ശനിയാഴ്ച,കാസിൽ ഗ്രീൻ സെന്ററിൽ

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 4 നു,ശനിയാഴ്ച,കാസിൽ ഗ്രീൻ സെന്ററിൽ

ഫാ ടോമി അടാട്ട്, പിആർഒ

ലണ്ടൻ: സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടൻ മേഖലാ ബൈബിൾ കൺവെൻഷൻ ഡിസംബർ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. മഹാമാരിയുടെയും, ദേശീയ ലോക്കഡൗൺ നടപടികളുടെയും ഭാഗമായി നിർത്തിവെച്ച തിരുവചന ശുശ്രുഷകൾക്ക്  ഇതോടെ പുനരാരംഭമാവും.
” അങ്ങയുടെ പ്രകാശവും, സത്യവും അയക്കേണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ”(സങ്കീർത്തനങ്ങൾ 43:3)
ലണ്ടൻ കൺവെൻഷനിൽ തിരുവചന പ്രഘോഷങ്ങളും, വിശുദ്ധ കുർബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, സ്തുതിപ്പും, കൗൺസിലിങ്ങും, ഗാന ശുശ്രുഷകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനായുള്ള  സൗകര്യവും ഉണ്ടായിരിക്കും.ശനിയാഴ്ച രാവിലെ 10:00 മണിക്കാരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും.
കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകളും തത്സമയംക്രമീകരിച്ചിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷനു വേണ്ടി പ്രത്യേകം നിയോഗിച്ചിട്ടുള്ള, പ്രമുഖ ധ്യാന ശുശ്രുഷകകൂടിയായ സിസ്റ്റർ ആൻ മരിയ, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മീഡിയ കമ്മീഷൻ ചെയർമാനും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട്, ലണ്ടൻ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇൻ ചാര്ജും, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവർ തിരുവചന സന്ദേശങ്ങൾ പങ്കുവെക്കുകയും, തിരുക്കർമ്മങ്ങൾക്കു നേതൃത്വം അരുളുകയും ചെയ്യും. ഡെഗ്‌നം, ഗേൽ സ്ട്രീറ്റിലുള്ള  ‘കാസിൽ ഗ്രീൻ കമ്മ്യുണിറ്റി സെൻററിൽ ഡിസംബർ 4 നു ശനിയാഴ്ച ദൈവ സ്തുതികളുടെയും തിരുവചനങ്ങളുടെയും സ്വർഗ്ഗീയ നാദം ഇരമ്പുമ്പോൾ അതിനു കാതോർക്കുവാൻ എത്തുന്ന ഏവർക്കും, ലോകരക്ഷകന്റെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന നോമ്പാചരണത്തിൽ അനുഗ്രഹ വരദാനങ്ങൾക്ക് അനുഭവ വേദികൂടിയാവും ബൈബിൾ കൺവെൻഷൻ.

ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്കു ക്ഷണിക്കുന്നതായി സംഘാടക സമിതിക്കുവേണ്ടി ലണ്ടൻ റീജണൽ കോർഡിനേറ്റർ മനോജ് തയ്യിൽ, ഡോൻബി ജോൺ എന്നിവർ  അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്മ മനോജ് തയ്യിൽ : 07848808550 ഡോൻബി ജോൺ: 07921824640
കൺവെൻഷൻ വേദിയുടെ വിലാസം:-Castle Green Community CentreGale Street, Dagenham, RM9 4UN
Nearest Tube Station: Becontree (District Line)(Just 5 minutes walk)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more