1 GBP = 103.69
breaking news

മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനും, നോമ്പുകാല ശുശ്രുഷയും ഡിസംബർ 17 നു.

മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനും, നോമ്പുകാല ശുശ്രുഷയും ഡിസംബർ 17 നു.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് നോമ്പുകാലത്ത്, ലണ്ടണിൽ ക്രമീകരിച്ചിരിക്കുന്ന ബൈബിൾ കൺവെൻഷനിൽ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം വഹിക്കും.ഡിസംബർ 17 നു ശനിയാഴ്ച എസ്സെക്സിലുള്ള റെയ്‌ലിയിലെ  ‘സ്വയിൻ പാർക്ക്’ സ്കൂളിൽ വെച്ചാണ് തിരുക്കർമ്മങ്ങളും,തിരുവചന ശുശ്രുഷയും ക്രമീകരിച്ചിരിക്കുന്നത്.

ലണ്ടന്‍ റീജണിലെ വിവിധ സീറോമലബാർ മിഷനുകളുടെ വികാരിയും, പ്രശസ്ത ധ്യാന ഗുരുവും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാർക്കി  ഇവാഞ്ചലൈസേഷന്‍ കമ്മീഷണൻ ചെയർപേഴ്സണും, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.

ലോകരക്ഷകന്റെ തിരുപ്പിറവിക്കൊരുക്കമായി വിശ്വാസി സമൂഹം പ്രാർത്ഥനകളും, പുണ്യ പ്രവർത്തികളുമായി നടത്തുന്ന നോമ്പാചരണത്തിൽ ദൈവീക അനുഗ്രഹപരിപാലനത്തിനും, പരിശുദ്ധാൽമ്മ കൃപകൾക്കും ലണ്ടൻ ബൈബിൾ കൺവെൻഷൻ അനുഭവവേദിയാകും.

‘സ്വയിൻ പാർക്ക്’ ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുന്ന ലണ്ടൻ കൺവെൻഷനിൽ രാവിലെ പത്തു മണിമുതൽ വൈകുന്നേരം നാലു  മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേരുവാൻ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ലണ്ടന്‍ റീജണല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മാത്തച്ചൻ, ഡോൺബി എന്നിവർ അറിയിച്ചു.  

കൺവെൻഷൻ സമാപനത്തിൽ  മിഷനുകളിലെ ഇവാഞ്ചലൈസേഷൻ ടീം പ്രതിനിധികളുമായി പിതാവ് മീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

07915602258, 07921824640

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

The Sweyne Park School,Sir Walter Rayleigh Drive, Rayleigh, SS6 9BZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more