1 GBP = 103.81

റവ.ഡോ.പോളി മണിയാട്ട് നയിക്കുന്ന ‘വിശുദ്ധ കുർബ്ബാന’ ലണ്ടൻ റീജണൽ ക്ലാസ്സ് സ്റ്റീവനേജിൽ ചൊവ്വാഴ്ച..

റവ.ഡോ.പോളി മണിയാട്ട് നയിക്കുന്ന ‘വിശുദ്ധ കുർബ്ബാന’ ലണ്ടൻ റീജണൽ ക്ലാസ്സ് സ്റ്റീവനേജിൽ ചൊവ്വാഴ്ച..
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: വിശുദ്ധ കുർബ്ബാനയിൽ കൂടുതൽ ആഴമായ ജ്ഞാനം പകർന്ന്, കുർബ്ബാന  അനുഭവമാക്കിമാറ്റുവാനും, സങ്കീർണ്ണമായ ദൈവശാസ്ത്രത്തിന്റെ അഗാതതയിലേക്കു കൂട്ടിക്കൊണ്ടു പോയി ഗ്രാഹ്യമാക്കുവാനും, സഭയെ കൂടുതൽ ശക്തമാക്കുന്നതിനും ഉതകുന്ന വിജ്ഞാനപ്രദമായ പഠന ക്ലാസ്സ് ലണ്ടൻ റീജണൽ സീറോ മലബാർ സമൂഹത്തിനായി  സംഘടിപ്പിക്കുന്നു. ദൈവ ശാസ്ത്ര പണ്ഡിതനും, വാഗ്മിയും, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ലിറ്റർജിയിൽ അതീവ അവഗാഹവുമുള്ള റവ.ഡോ.പോളി മണിയാട്ട് ആണ് ക്ലാസ്സുകൾ എടുക്കുന്നത്.
സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറിയും, വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിലെ ലിറ്റർജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ട്ലോകമെമ്പാടും ലിറ്റർജി സംബന്ധമായ ആധികാരികമായ ക്ലാസ്സുകൾ എടുക്കുന്ന വ്യക്തിയുമാണ്.
മെയ് 1 നു  ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി ഒമ്പതര വരെയാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റീവനേജ് ബെഡ്‌വെൽ ക്രസന്റിലുള്ള സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.
വിശുദ്ധ കുർബ്ബാനയിൽ സ്ഥാപിക്കപ്പെട്ട സഭ ഏറ്റവും സുദൃഢമായി മുന്നോട്ടു പോവുന്നതു വിശുദ്ധബലിയിലൂടെ മാത്രമാണെന്നും അർപ്പിതരായ  അജഗണത്തിനു മാത്രമേ സഭയുടെ അനിവാര്യമായ വളർച്ചയെ സ്വാധീനിക്കാനാവൂ എന്നും  ആയതിനാൽ വിശുദ്ധ കുർബ്ബാനയിൽ ആഴമേറിയ പരിജ്ഞാനം ഏവരിലും ഉണ്ടാക്കുകയെന്ന ഗ്രെയ്റ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ലക്ഷ്യ സാക്ഷാൽക്കാരമാണ് പോളി മണിയാട്ട്  അച്ചൻ നയിക്കുന്ന റീജണൽ പഠന ക്ളാസ്സുകളിലൂടെ വിഭാവനം ചെയ്യുന്നത്.
വിശുദ്ധ കുർബ്ബാനയെ പൂർണ്ണമായി മനസ്സിലാക്കി തീക്ഷ്ണമായി പങ്കു ചേർന്ന്  ആല്മീയാനന്ദം അനുഭവിക്കുവാനും, നിത്യായുസ്സു നൽകുന്ന ഏറ്റവും വലിയ ആല്മീയ വിരുന്നിൽ മാനസികവും ആല്മീയവുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, അവബോധവും ഉണർവ്വും നൽകുന്ന പോളി മണിയാട്ടച്ചന്റെ ‘വിശുദ്ധ കുർബ്ബാന’ പഠന ക്ലാസ്സ് അനുഗ്രഹദായകമാവും.
വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേരുന്ന ഏതൊരു വിശ്വാസിക്കും അനിവാര്യമായ ഉൾക്കാഴ്ചയും, ജ്ഞാനവും പ്രദാനം ചെയ്യുന്ന ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുവാൻ റീജണൽ തലത്തിലും, അല്ലാതെയും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയും, സ്റ്റീവനേജ് പാരീഷ് കമ്മിറ്റിയും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
സാംസൺ: 07462921022 ; മെൽവിൻ: 07456281428
സെന്റ് ജോസഫ്സ് ദേവാലയം. ബെഡ്‌വെൽ ക്രസന്റ്, എസ് ജി 1 1 എൽഡബ്ല്യൂ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more