1 GBP = 103.12

പാർലമെന്റിന് മുന്നിലെ തീവ്രവാദി ആക്രമണം; ആക്രമണം നടത്തിയത് മണിക്കൂറുകൾ ലണ്ടനിൽ ചുറ്റിക്കറങ്ങിയ ശേഷം; മിഡ്‌ലാൻഡ്സിൽ മൂന്നിടങ്ങളിൽ പോലീസ് അന്വേഷണം

പാർലമെന്റിന് മുന്നിലെ തീവ്രവാദി ആക്രമണം; ആക്രമണം നടത്തിയത് മണിക്കൂറുകൾ ലണ്ടനിൽ ചുറ്റിക്കറങ്ങിയ ശേഷം; മിഡ്‌ലാൻഡ്സിൽ മൂന്നിടങ്ങളിൽ പോലീസ് അന്വേഷണം

ലണ്ടൻ: ഇന്നലെ രാവിലെ ഏഴരയോടെ പാർലമെന്റ് സ്‌ക്വയറിൽ നടന്ന ആക്രമണത്തെത്തുടർന്ന് മിഡ്‌ലാൻഡ്‌സ്‌ലെ മൂന്നിടങ്ങളിൽ കൗണ്ടർ ടെററിസം പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ പാർലമെന്റിന് മുന്നിലാണ് ആക്രമണം നടന്നത്. വഴിയരികിൽ നിൽക്കുകയായിരുന്ന യുവതിയടക്കം മൂന്ന് സൈക്കിൾ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് അക്രമി പാർലമെന്റിന് മുന്നിലെ സെക്യൂരിറ്റി ബാരിക്കേഡിൽ വാഹനമിടിച്ചു കയറ്റിയത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.

ബ്രിട്ടീഷ്​ പാർലമെൻറിനു പുറത്ത്​ സെക്യൂരിറ്റി ബാരിക്കേഡിൽ കാറിടിച്ചു കയറ്റി ആക്രമണം

ബ്രിട്ടീഷ് പൗരനായ യുവാവാണ് ആക്രമണം നടത്തിയത്. ഇയ്യാൾ മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറി പൗരത്വം നേടിയ ആളാണെന്ന് അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി. ബിർമിംഗ്ഹാമിൽ നിന്നുള്ള ഇയ്യാൾ തന്റെ സിൽവർ ഫോർഡ് ഫിയസ്റ്റയിൽ തിങ്കളാഴ്ച്ച അർദ്ധരാത്രിയോടെ ലണ്ടനിൽ എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ലണ്ടനിലെ ടോട്ടൻഹാം റോഡ് പരിസരത്ത് തങ്ങിയശേഷം രാവിലെ പാർലമെന്റിന് മുന്നിലെത്തുകയായിരുന്നു. തുടർന്നാണ് ആക്രമണം നടത്തിയത്. സെക്യൂരിറ്റി ബാരിക്കേഡിൽ കാർ ഇടിച്ച് നിന്നതോടെ സായുധ പോലീസ് സംഘം കാർ വളഞ്ഞു ഇയ്യാളെ പിടികൂടുകയായിരുന്നു.

അതേസമയം ആക്രമണം നടത്തിയ ഇയ്യാളുടെ വിവരങ്ങൾ പോലീസിന് നേരത്തെ അറിയാമായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മറ്റ് ചില കേസുകളിൽ ഇയ്യാൾ പോലീസിന്റെ നോട്ടപ്പുള്ളിയായിടുന്നുവെന്നാണ് വിവരങ്ങൾ. എന്നാൽ എം ഐ 5 സംഘത്തിന് ഇയ്യാളുടെ വിവരങ്ങൾ അറിയാമായിരുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു. ബിർമിംഗ്ഹാമിലെ രണ്ടു പ്രോപ്പർട്ടികളിലും നോട്ടിംഗ്ഹാമിലെ മറ്റൊരു പ്രോപ്പർട്ടിയിലും കൗണ്ടർ ടെററിസം പോലീസ് അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ ലക്‌ഷ്യം വെളിവായിട്ടില്ല. പോലീസ് ഇയ്യാളെ ചോദ്യം ചെയ്ത് വരുന്നു.

പ്രധാനമന്ത്രി തെരേസാ മേയ് സംഭവത്തെ അപലപിച്ചു. തീവ്രവാദികളുടെ ഒരു ലക്ഷ്യവും ബ്രിട്ടന്റെ മണ്ണിൽ നടപ്പിലാകില്ലെന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കി. ഇന്നലത്തെ ആക്രമണത്തോടെ ലണ്ടൻ നഗരത്തിലെ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സായുധ പോലീസ് സംഘത്തെ നഗരവീഥികളിൽ വിന്യസിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more