1 GBP = 104.16

എലിസബത്ത് രാജ്ഞിക്ക് ആദരവ് അർപ്പിച്ചും ഉക്രെയ്നിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ലണ്ടനിലെ പുതുവത്സരാഘോഷം

എലിസബത്ത് രാജ്ഞിക്ക് ആദരവ് അർപ്പിച്ചും ഉക്രെയ്നിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ലണ്ടനിലെ പുതുവത്സരാഘോഷം

ബ്രിട്ടൻ പുതുവത്സരം ആഘോഷിച്ചത്, തേംസിന് മുകളിലുള്ള അതിമനോഹരമായ വെടിക്കെട്ട് പ്രദർശനത്തിൽ അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിച്ചും ഉക്രെയ്നിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുമായിരുന്നു. ബിഗ് ബെന്നിന് മുകളിൽ രാജ്ഞിയുടെ ചിത്രം തെളിച്ചുകൊണ്ടാണ് വെടിക്കെട്ടിനൊപ്പം ആദരവ് നൽകിയത്. ലണ്ടൻ ഐ നീലയും മഞ്ഞയും നിറത്തിൽ ചാലിച്ചായിരുന്നു യുക്രെയ്നിയാൻ ജനതയോട് ബ്രിട്ടൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.

കരിമരുന്ന് പ്രകടനത്തിനായി ലണ്ടനിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഒത്തുകൂടി. 2019 ന് ശേഷം ഇതാദ്യമായാണ് ലണ്ടനിലെ 12 മിനിറ്റ് വെടിക്കെട്ട് കാണാൻ ആളുകൾ തേംസ് എംബാങ്ക്‌മെന്റിൽ ഒത്തുകൂടുന്നത്. യൂറോപ്പിലെ ഏറ്റവും വലുതാണെന്ന് നഗരത്തിന്റെ മേയർ സാദിഖ് ഖാൻ പറഞ്ഞു.മെറ്റ് ഓഫീസ് ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് മഴയ്ക്ക് ആമ്പർ മുന്നറിയിപ്പും സ്കോട്ടിഷ് ഹൈലാൻഡ്‌സിൽ ഉടനീളം ഐസും മഞ്ഞും സംബന്ധിച്ച മുന്നറിയിപ്പും നൽകിയിരുന്നു.

പുതുവത്സരം ആഘോഷിക്കാൻ ബിഗ് ബെൻ മുഴങ്ങിയപ്പോൾ, ലണ്ടനിലെ പ്രശസ്തമായ ലണ്ടൻ ഐ കരിമരുന്ന് പ്രയോഗത്തോടെ നിറത്തിൽ പൊട്ടിത്തെറിച്ചു. തേംസിന് സമീപം നടന്ന മ്യുസിക് ഷോയിൽ അന്തരിച്ച രാജ്ഞിയുടെ ശബ്ദ റെക്കോർഡിംഗും ഡാം ജൂഡി ഡെഞ്ചിന്റെ വാക്കുകളും ഉൾപ്പെടുത്തിയിരുന്നു. നമ്മുടെ ഗ്രഹത്തിന്റെ ഭാവി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചാൾസ് രാജാവിന്റെ സന്ദേശവും ഉൾപ്പെടുത്തിയായിരുന്നു ആഘോഷങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more