1 GBP = 104.11

കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ലണ്ടനിൽ മരണമടഞ്ഞു

കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ലണ്ടനിൽ മരണമടഞ്ഞു

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ വച്ച് മരിച്ചു. ചെമ്പനോട സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് പ്രകാശ് ആണ് മരിച്ചത്. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ഖത്തറില്‍ ഡോക്ടറായ പ്രകാശ് ആണ്. വീട്ടിലേക്ക് ഫോണ്‍ വിളി വന്നപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്.

ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ യുവാവ് ഇന്നലെ രാവിലെ കുഴഞ്ഞു വീണാണ് മരണം സംഭവിക്കുന്നത്. കോഴിക്കോട് ചെമ്പനോട സ്വദേശിയാണ് മരിച്ച സിദ്ധാര്‍ഥ് പ്രകാശ്. ലങ്കാഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷം മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ഥ്. ലോക്‌ഡോണ്‍ മൂലം കോളേജുകളും യൂണിവേഴ്‌സിറ്റിയും അവധിയില്‍ ആയതിനാല്‍ പിതാവിന്റെ സഹോദര സ്ഥാനമുള്ള ബന്ധുവിന്റെ ലണ്ടനിലെ വീട്ടിലായിരുന്നു സിദ്ധാര്‍ഥ്. ഇവരുടെ മറ്റൊരു ഉറ്റ ബന്ധുവും യുകെയില്‍ ഉണ്ടെന്നു സൂചന ലഭിച്ചു.

രാവിലെ സിദ്ധാര്‍ഥ് വീണു കിടക്കുന്നത് കണ്ടു വീട്ടില്‍ ഉള്ളവര്‍ മെഡിക്കല്‍ സഹായം തേടിയെങ്കിലും വീട്ടില്‍ വച്ച് തന്നെ മരണം സംഭവിച്ചതായാണ് ലഭ്യമായ വിവരം. അപസ്മാരം സംബന്ധമായ അസുഖം സിദ്ധാര്‍ത്ഥിനെ അലട്ടിയിരുന്നതായി സൂചനയുണ്ട്.

ഡോ.പ്രകാശും ഭാര്യയും ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗങ്ങളാണ്. അവിടെയുള്ള പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറാണ് പ്രകാശ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് പ്രകാശിന്റെ അകാല നിര്യാണത്തിൽ യുക്മ ദേശീയ സമിതി അനുശോചനം രേഖപ്പെടുത്തി. സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more