1 GBP = 103.12

നാട്ടിൽ അവധിക്കെത്തിയ ലണ്ടൻ മലയാളി പ്രശോഭ് കുമാർ കല്ലാറിൽ മുങ്ങിമരിച്ചു

നാട്ടിൽ അവധിക്കെത്തിയ ലണ്ടൻ മലയാളി പ്രശോഭ് കുമാർ കല്ലാറിൽ മുങ്ങിമരിച്ചു

കല്ലാറിൽ കുളിക്കാനിറങ്ങിയ ഗൃഹനാഥൻ കയത്തിൽപെട്ടു മുങ്ങിമരിച്ചു. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കിളിമാനൂർ സ്വദേശിയും ലണ്ടനിൽ ജോലിയുള്ളതുമായ രാമകൃഷ്ണൻ എന്ന പ്രശോഭ് കുമാർ (54) ആണ് മരിച്ചത്. കൂടെ കുളിക്കാനിറങ്ങിയ മറ്റു നാല് പേർ രക്ഷപ്പെട്ടു.

ഉച്ച കഴിഞ്ഞു അപ്രതീക്ഷിതമായി കുതിച്ചെത്തിയ കല്ലാറിലെ മലവെള്ളപ്പാച്ചിലിൽ ലണ്ടനിലെ ഈസ്റ്റ് ഹാമിൽനിന്നും നാട് കാണാനെത്തിയ സുഹൃത് സംഘം അകപ്പെടുകയായിരുന്നു എന്നാണ് വിതുര പോലീസില്നിന്നും ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ.

വർഷങ്ങളായി ലണ്ടനിൽ താമസിക്കുന്ന പ്രശോഭ് കുമാർ ഉൾപ്പെടുന്ന എട്ടു പേരടങ്ങുന്ന സംഘം ഏതാനും ദിവസങ്ങൾക്കുമുമ്പാണ് നാട്ടിലെത്തിയത്. ഇവരിൽ നാലാൾ ഉൾപ്പടെയുള്ള എട്ടു പേരാണ് കിളിമാനൂരിൽ നിന്നും പൊന്മുടി സന്ദർശിക്കാൻ എത്തിയത്. തിരിച്ചു കല്ലാറിൽ എത്തി കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെട്ടതാണ് ദുരന്തത്തിനു കാരണം. കല്ലാറിൽ അപകട സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സംഘം അത് മുഖവിലക്കെടുത്തിരുന്നില്ലെന്നാണ് സൂചന. മാത്രമല്ല, കല്ലാറിൽ എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാവാം എന്ന ബോര്ഡിൽ നിന്നും അധിക ദൂരത്തല്ലാതെയാണ് അപകടം നടന്ന സ്ഥലം.

അപകടം നടന്ന സ്ഥലത്തുനിന്നും സഹായത്തിനായി നിലവിളിച്ചതു കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. കുത്തൊഴുക്കിൽ അകപ്പെട്ട പ്രശോഭ് കുമാറിനെ ഒടുവിൽ പുറത്തെടുത്തു വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും മകളും ഇപ്പോഴും യു.കെയിലാണ്. മൃതദേഹം വിതുര ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകടത്തിന്റെ ഞെട്ടലിൽ ആണ് യുകെയിലെ മലയാളി സമൂഹം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more