1 GBP = 103.58
breaking news

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ്ഹൌസ് മീറ്റിംഗിൽ സിസിലി ജോർജ് അനുസ്മരണം 2022 ജനുവരി 14 ന്

ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ്ഹൌസ് മീറ്റിംഗിൽ സിസിലി ജോർജ് അനുസ്മരണം 2022 ജനുവരി 14 ന്

റജി നന്തികാട്ട്

ഒരു പതിറ്റാണ്ട് യുകെയിലെ കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്ന സിസിലി ജോർജ്ജിനെ ( സിസിലി ആന്റി ) യുകെയിലെ സാംസ്‌കാരിക രംഗത്തെ സുഹൃത്തുക്കൾ സ്മരിക്കുന്നു. ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ് ഹൗസ് മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യന്നു.

2022 ജനുവരി വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ക്ലബ്ഹൌസ് മീറ്റിംഗിൽ യുകെയിലെ കലാ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. സാഹിത്യ രചനകളിലൂടെയും സാമൂഹ്യ രംഗത്തെ തൻ്റെ ഇടപെടലുകളും കലാരംഗത്ത് നൽകിയ സംഭാവനകളും വഴി നിരവധി സുഹൃത്ബന്ധങ്ങൾ നേടിയ വ്യക്തിയായിരുന്നു സിസിലി ആൻറി എന്ന് സ്നേഹത്തോടെ വിളിക്കുന്ന സിസിലി ജോർജ്ജ്. ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആരംഭകാലം മുതൽ എല്ലാ പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് സഹായിച്ചു. ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

യുകെയിലെ കലാസംകാരിക സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും
മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് : റജി നന്തികാട്ട് (07852437505 ), സി. എ. ജോസഫ് (07846747602 ).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more