1 GBP = 103.12

ലണ്ടൻ പിടിച്ചെടുക്കാൻ തയ്യാറായി ലേബർ പാർട്ടി; 40 വർഷത്തിനിടയിലെ മികച്ച നേട്ടമാകും കരസ്ഥമാക്കുകയെന്ന് സർവ്വേ ഫലം

ലണ്ടൻ പിടിച്ചെടുക്കാൻ തയ്യാറായി ലേബർ പാർട്ടി; 40 വർഷത്തിനിടയിലെ മികച്ച നേട്ടമാകും കരസ്ഥമാക്കുകയെന്ന് സർവ്വേ ഫലം

ലണ്ടൻ: അടുത്തയാഴ്ച്ച നടക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ലണ്ടൻ ബോറോകൾ ലേബർപാർട്ടി തൂത്ത് വാരുമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. അതേസമയം നാൽപ്പത് വർഷത്തിനിടയിലെ മികച്ച നേട്ടമായിരിക്കും പാർട്ടിക്ക് ലഭിക്കുകയെന്നും സർവ്വേയിൽ പറയുന്നു. തലസ്ഥാനത്ത് ഇതിനകം തന്നെ കൺസർവേറ്റിവുകളേക്കാൾ 22 ശതമാനത്തോളം ലീഡ് ചെയ്താണ് ലേബർ പാർട്ടി മുന്നേറുന്നത്.

കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ നടന്ന ഹിതപരിശോധനയിൽ 51 ശതമാനം ലണ്ടൻകാരും തങ്ങളുടെ പിന്തുണ ലേബറിനാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5.35 ശതമാനം താഴെയാണ് ഇപ്പോഴുള്ള പിന്തുണയെന്ന് കണക്കുകൾ പറയുന്നു. ബാർനെറ്റിൽ 1964 ൽ കൗൺസിൽ രൂപീകൃതമായതിന് ശേഷം ആദ്യമായി ലേബർ ഏറ്റവും വലിയ പാർട്ടിയായി മാറിക്കഴിഞ്ഞത് അണികളിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്. കൺസർവേറ്റിവുകൾക്ക് ഇവിടെ നിലം തൊടാൻ കഴിയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്‌സിറ്റിയും മൈൽ എൻഡ് ഇൻസ്റ്റിറ്റിയൂട്ടും യൂഗോവിന്റെ സഹായത്താൽ നടത്തിയ ഹിതപരിശോധനയിൽ തെരേസാ മേയുടെ കൺസർവേറ്റിവ് പാർട്ടി ചിലയിടങ്ങളിൽ തങ്ങളുടെ മികവ് തെളിയിക്കുമെന്ന് സൂചിപ്പിക്കുന്നു. വെസ്റ്റ്മിൻസ്റ്ററും വൻഡ്‌സ്‌വർത്തുമൊക്കെ കൺസർവേറ്റിവുകളുടെ കൈകളിൽ ഭദ്രമാണെന്ന് തന്നെയാണ് സൂചനകൾ. മലയാളികൾ ഉൾപ്പെടെ നിരവധി ഏഷ്യൻ വംശജർ ഇക്കുറിയും തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഇതിൽ തന്നെ ബഹുഭൂരിപക്ഷവും ലേബറിനൊപ്പമാണ്. തെരേസാ മേയുടെ ഭരണ വിലയിരുത്തൽ കൂടിയാകുന്ന തിരഞ്ഞെടുപ്പ് ഇക്കുറി കൂടുതൽ വാശിയോടെയാണ് ഇരുപക്ഷവും രംഗത്തുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more