1 GBP = 103.12

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖ മാസാചരണം 27ന്…..

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖ മാസാചരണം 27ന്…..

രഞ്ജിത്ത് കൊല്ലം

ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെആചരിച്ചു വരുന്ന വൈശാഖപുണ്യമാസം ആരംഭിച്ചിരിക്കുന്നു. ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ. ഈ മൂന്നു മാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം. മാധവന് (വിഷ്ണുവിനു) പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം എന്നും അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖ സ്നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല.

വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സ്വരതീര്‍ത്ഥങ്ങളുടെയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ ഫലം നല്‍കുന്നു. ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യ മാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്. ഗ്രീഷ്മ ഋതുവില്‍ (വേനല്‍ക്കാലം) ആണു വൈശാഖ മാസം. വേനല്‍ക്കാലത്ത് ഏറ്റവുംആവശ്യമായത് എന്തെന്ന് മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്‍വ്വം ആചരിച്ചിരുന്നു.

ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖ പുണ്യകാലം ആചരിക്കുന്നപതിവുണ്ട. വൈശാഖക്കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉടനീളം ശ്രീമദ് ഭാഗവതസപ്താഹങ്ങള്‍ നടത്തിക്കാണാറുണ്ട്. ഭാഗവത പാരായണത്തിന് ഏറ്റവും ഉത്തമമെന്നു കരുതപ്പെടുന്ന ഈ കാലത്ത് ഇത് ആരംഭിക്കാന്‍ താല്പ്പര്യമുള്ള എല്ലാ സജ്ജനങ്ങള്‍ക്കും തുടങ്ങാം….

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖമാസാചരണം വളരെ വിപുലമായ ചടങ്ങുകളോടെയും, അതോടൊപ്പം പരമ്പരാഗതമായ ആചാരാനുഷ്ടാനങ്ങളോടെ ആണ് ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രാധാന്യം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാല്‍ വിരചിതമായ ഭഗവദം കിളിപ്പാട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ലണ്ടന്‍ മലയാളികള്‍ക്ക് അനുഭവവേദ്യമാക്കുകയും, ശ്രീകൃഷ്ണനാമജപവും ഭജനയും, അതിനോടൊപ്പം വൈശാഖ മാസാചരണത്തിന്റെ ആവശ്യകതയും അതിലൂടെ നമ്മുടെ ഹൈന്ദവ സംസ്‌കാരത്തില്‍ ആചാര അനുഷ്ടാനങ്ങളുടെ പ്രാധാന്യം എന്നിവ ഈ വൈശാഖ മാസാചരണം ലണ്ടന്‍ മലയാളികള്‍ക്ക് അനുഭവവേദ്യം ആക്കുമെന്ന പ്രതീക്ഷയുമായി ലണ്ടനിലെ ഓരോ ഹൈന്ദവ വിശ്വാസികളും കാത്തിരിക്കുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓരോ സത്സംഗിനുമായി…..

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ………….
സുരേഷ് ബാബു 07828137478,
സുഭാഷ് സര്‍ക്കാര 07519135993
ജയകുമാര്‍ ഉണ്ണിത്താന്‍ 07515918523
തീയതി: 27/05/2017
വേദി:
West Thornton Community Centre
731-735, London Road, Thornton Heath, Croydon. CR76AU
Facebook.com/londonhinduaikyavedi
Email:[email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more