1 GBP = 104.19

തേംസ് നദിക്കരയിൽ രണ്ടാം ലോക മഹായുദ്ധത്തിന് ഉപയോഗിച്ച ബോംബ് കണ്ടെത്തി; ലണ്ടൻ സിറ്റി എയർപോർട്ടും റോഡുകളും താത്കാലികമായി അടച്ചു

തേംസ് നദിക്കരയിൽ രണ്ടാം ലോക മഹായുദ്ധത്തിന് ഉപയോഗിച്ച ബോംബ് കണ്ടെത്തി; ലണ്ടൻ സിറ്റി എയർപോർട്ടും റോഡുകളും താത്കാലികമായി അടച്ചു

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിനുപയോഗിച്ച ബോംബ് തേംസ് നദിക്കരയിൽ നിന്ന് കണ്ടെത്തി. കിംഗ് ജോർജ്ജ് ഡോകിന് സമീപമാണ് ബോംബ് കണ്ടെത്തിയത്. ഡോകിന് സമീപം പണികൾ നടന്ന് വരികയായിരുന്നു. ഇതിന് സമീപത്ത് കൂടിയാണ് സിറ്റി എയർപോർട്ട് റൺവേയും കടന്ന് പോകുന്നത്. ഞായറാഴ്ച്ച രാവിലെ ജോലികൾ നടക്കുന്നതിനിടക്ക് തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. പോലീസും റോയൽ നേവി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. റോയൽ നേവി ഉദ്യോഗസ്ഥരാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്.

റോയൽ നേവി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പോലീസ് 214 മീറ്റർ ചുറ്റളവിലുള്ള റോഡുകളും ലണ്ടൻ സിറ്റി എയർപോർട്ടും അടച്ച് സുരക്ഷിതത്വം ഉറപ്പാക്കി. ബോംബ് നിർവ്വീര്യമാക്കി പുറത്തെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്ന് രാവിലെയോടെ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കുമെന്ന് പോലീസ് പറഞ്ഞു. ലണ്ടൻ സിറ്റി എയര്പോര്ട്ടിലേക്കുള്ള യാത്രക്കാർ അതാത് എയർലൈൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിരുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more