1 GBP = 103.21

ലണ്ടനിൽ സ്രാമ്പിക്കൽ പിതാവും,സേവ്യർഖാൻ അച്ചനും തിരുവചന വിരുന്നൊരുക്കും; ദൈവ സ്വരങ്ങൾക്കും പരിശുദ്ധാല്മ വരദാനങ്ങൾക്കും അനുഗ്രഹ വേദിയാവാൻ അല്ലിൻസ് പാർക്ക്.

ലണ്ടനിൽ സ്രാമ്പിക്കൽ പിതാവും,സേവ്യർഖാൻ അച്ചനും തിരുവചന വിരുന്നൊരുക്കും; ദൈവ സ്വരങ്ങൾക്കും പരിശുദ്ധാല്മ വരദാനങ്ങൾക്കും അനുഗ്രഹ വേദിയാവാൻ അല്ലിൻസ് പാർക്ക്.

അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷന് ഇനി മൂന്നു നാൾ മാത്രം അകലം. ദൈവ സ്വരം കേൾക്കുവാനും, പരിശുദ്ധാല്മ ശുശ്രുഷകളിലൂടെ വരദാനങ്ങൾ പ്രാപിക്കുവാനും കൈവന്ന സുവർണ്ണ അവസരം നഷടപ്പെടുത്താതെ അഭിഷേക നിറവിലാവാൻ രൂപത മക്കൾ ലണ്ടനിലെ അല്ലിൻസ് പാർക്കിലേക്ക് ഒഴുകിയെത്തും. മാനസികവും ആല്മീയമായും ഒരുങ്ങി അത്ഭുത അടയാളങ്ങളും,രോഗ ശാന്തികളും ദൈവ സ്നേഹവും അനുഭവിക്കുവാനും രുചിച്ചറിയുവാനും ലണ്ടൻ കൺവെൻഷൻ വേദി അനുഗ്രഹ സ്രോതസ്സാവും.

അഭിവന്ദ്യ പിതാവ്‌ മാർ ജോസഫ് സ്രാമ്പിക്കൽ ഒരുക്കുന്ന റീജണൽ കൺവെൻഷനുകൾ യു കെ യിൽ ആല്മീയമായും, വിശ്വാസപരമായും മുന്നേറ്റം നടത്തിയ അലയടികൾ രൂപതയൊന്നാകെ മുഴങ്ങുമ്പോൾ അത് രൂപതയുടെ ശാക്തീകരണത്തിനും,രൂപതാ മക്കളിൽ ഗാഢമായ സഭാ സ്നേഹത്തിന്റെ കുത്തിയൊഴുക്കിനും അനുഗ്രഹമാകും.

അഭിഷേകാഗ്നി ശുശ്രുഷകളിലൂടെ ആയിരങ്ങൾക്ക് അത്ഭുത രോഗ ശാന്തികളും, വരദാനങ്ങളും പകർന്നു നൽകുവാൻ നിയോഗം ലഭിച്ച അനുഗ്രഹീത വചന പ്രഘോഷകനായ സേവ്യർഖാൻ വട്ടായിൽ അച്ചനാണു ലണ്ടൻ കൺവെൻഷന് നേതൃത്വം നൽകുക.

ഞായറാഴ്ച രാവിലെ 9:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ അഭിഷേകാഗ്നി കൺവെൻഷന് ആരംഭമാവും. വചന ശുശ്രുഷ, ആഘോഷമായ സമൂഹ ബലി,ആരാധന,അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയ
ശുശ്രുഷകളിലൂടെയും തിരുക്കർമ്മങ്ങളിലൂടെയും അഭിഷേകാഗ്നി കൺവെൻഷനിൽ പരിശുദ്ധാല്മ കൃപകൾ നിറയും.

ഉപവാസമനുഷ്‌ഠിച്ചു കൊണ്ടുള്ള ബൈബിൾ കൺവെൻഷനാണു ലണ്ടൻ റീജണിൽ ഒരുക്കുന്നത്. ആയതിനാൽ ആവശ്യക്കാർ ഭക്ഷണം കയ്യിൽ കരുതേണ്ടതാണ്. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.മെഗാ സ്‌ക്രീൻ ക്ലോസ്ഡ് സർക്യൂട്ട് ടീ വി മുഖാന്തരം ധ്യാനവും ശുശ്രുഷകളും പ്രക്ഷേപണം ചെയ്യുവാൻ സംവിധാനം ചെയ്യുന്നതിനാൽ ഏവർക്കും സ്വന്തം ഇരിപ്പിടത്തിലിരുന്നു തന്നെ നന്നായി ധ്യാനത്തിൽ പങ്കെടുക്കുവാൻ സൗകര്യപ്പെടും.

കോച്ചുകളിലും കാറുകളിലും വരുന്നവർ ‘A’ ഗെയിറ്റ് വഴി പ്രവേശിച്ചു ‘പേജ് സ്ട്രീറ്റി’ൽ കൂടി വന്നു ‘ചാമ്പ്യൻസ് വേ’ യിലൂടെ പാർക്കിങ്ങിൽ എത്തുന്നതാവും കൂടുതൽ അഭികാമ്യം.

ട്രെയിൻ മാർഗ്ഗം വരുന്നവർക്ക് മിൽ ഹിൽ ഈസ്റ്റ് ട്യൂബ് സ്റ്റേഷനിൽ നിന്നും ആവശ്യക്കാർക്കായി ട്രാൻസ്‌പോർട്ട് സൗകര്യം വോളണ്ടിയേഴ്സ് ഒരുക്കുന്നുണ്ട്.

ട്രാഫിക് തിരക്ക് ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാൽ അൽപ്പം നേരത്തെ തന്നെ പുറപ്പെടുന്നത് കൂടുതൽ ഉചിതമായിരിക്കും.

ആല്മീയ ദാഹത്തോടെ തിരുവചന ശുശ്രുഷയിൽ പങ്കു ചേർന്ന് ദൈവ കൃപകളും, പരിശുദ്ധാല്മ വരദാനങ്ങളും പ്രാപിക്കുവാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെയെന്നും,ജീവിക്കുന്ന ദൈവത്തിന്റെ അനുഗ്രഹ കൈത്തലം ഏവരുടെയും ശിരസ്സിൽ കൈവെപ്പ് ചാർത്തട്ടെയെന്നും ആശംസിക്കുന്നതോടൊപ്പം അല്ലിൻസ് പാർക്കിൽ നിറയുന്ന അനുഗ്രഹങ്ങളുടെയും അടയാളങ്ങളുടെയും ചൈതന്യം അനുഭവം ആകുന്നതിനായി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളൂന്നതായി ഫാ.ജോസ് അന്ത്യാംകുളം,ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര,ഫാ.മാത്യു കാട്ടിയാങ്കൽ,ഫാ.സാജു പിണക്കാട്ട്, തോമസ് ആൻ്റണി എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more