1 GBP = 95.15
breaking news

പതിമൂന്നാമത് ആറ്റുകാൽ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ മാർച്ച് 9 ന്

പതിമൂന്നാമത് ആറ്റുകാൽ പൊങ്കാല ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ മാർച്ച് 9 ന്
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി പൊങ്കാല അർപ്പിക്കപ്പെട്ട ചരിത്രം  പതിമൂന്നാം വർഷത്തിലേക്കു കടക്കുന്ന ആറ്റുകാൽ പൊങ്കാലക്കുള്ള ഒരുക്കങ്ങൾ ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ പൂർത്തിയായി. വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിക്കുവാൻ യു കെ യിലുള്ള ദേവീ ഭക്തർക്ക് അനുഗ്രഹ വേദി ഈ വർഷവും ഒരുക്കുന്നത് ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക് എന്ന മലയാളി വനിതകളുടെ സാംസ്കാരിക സംഘടനയാണ്. മാർച്ച് 9 നു തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാലക്കായുള്ള പൂജാദികർമ്മങ്ങൾ ആരംഭിക്കും.
പ്രാർത്ഥനയുടെയും,വിശ്വാസത്തിന്റെയും, ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ട് മാത്രമാണ് ലണ്ടനിൽ കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളായി പൊങ്കാല വിജയകരമായി തുടർന്ന് പോവുവാൻ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ കൗൺസിലർ ഡോ.ഓമന ഗംഗാധരൻ അഭിപ്രായപ്പെട്ടു.
ഈസ്റ്റ്‌ഹാമിലെ ശ്രീ മുരുകന്‍ ടെമ്പ്ലിന്റെ ആദിപരാശക്തിയായ ജയദുർഗ്ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് തുടർന്ന് ദീപം പകര്‍ന്നു നൽകും. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും,പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൻറെ സമുച്ചയത്തിലെ ലക്ഷ്മി, ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വെച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക.
വിശിഷ്‌ഠ വ്യക്തികൾ പങ്കെടുക്കുന്ന പൊങ്കാലയിൽ, കമ്യൂണിറ്റി നേതാക്കൾ,  മെംബർമാർ, ഈസ്റ്റ്ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാർ, സ്വയം പ്രോപ്പർട്ടീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യു എ ഇ എക്സ്ചേഞ്ച്, തട്ടുകട റെസ്റ്റോറന്റ് ആനന്ദപുരം റെസ്റ്റോറന്റ്, സീലാൻസ്‌ സൂപ്പർസ്റ്റോർ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റ്വർക്കിന്റെ ആരോഗ്യ-സാമൂഹ്യപ്രവർത്തനങ്ങളുടെ വിജയങ്ങൾക്കു പിന്നിലുണ്ട്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
സർവ്വ ഐശ്വര്യങ്ങൾക്കും, സമാധാനത്തിന്നുമായി ആചരിക്കുന്ന പൊങ്കാലയിടലിനു ശേഷം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹവും തേടി സായൂജ്യം അണയുവാനും ഉള്ള സുവർണാവസരമാണ്  ഇവിടെ ഒരുക്കുന്നത്. സംഘാടക സമിതി, ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Dr. Omana Gangadharan : 07766822360
Sree Murugan Temple: 02084788433
Please come and join us on 9th March from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF, UK

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more