1 GBP = 104.26
breaking news

ലണ്ടനിൽ ആസിഡ് ആക്രമണ പരമ്പര; 24 മണിക്കൂറിനിടെ രണ്ടിടത്ത് ആക്രമണം

ലണ്ടനിൽ ആസിഡ് ആക്രമണ പരമ്പര; 24 മണിക്കൂറിനിടെ രണ്ടിടത്ത് ആക്രമണം

ലണ്ടൻ നഗരത്തെ പരിഭ്രാന്തിയിലാക്കി ആസിഡ് ആക്രമണ പരമ്പര. 24 മണിക്കൂറിനിടെ രണ്ട് ആസിഡ് അക്രമങ്ങളാണ് ലണ്ടനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത്തെ അക്രമത്തില്‍ 29-കാരന്റെ മുഖത്തിന് നേര്‍ക്ക് അമോണിയ സ്‌പ്രേ ചെയ്യുകയായിരുന്നു. തിരക്കേറിയ ലണ്ടന്‍ തെരുവില്‍ വെച്ചായിരുന്നു സംഭവം. ടവര്‍ ഹാംലെറ്റ്‌സിലെ റോമന്‍ റോഡില്‍ വൈകുന്നേരം 5.40നായിരുന്നു അക്രമം. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇരയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹത്തിന്റെ പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അമോണിയയാണ് ഇരയ്ക്ക് നേരെ പ്രയോഗിക്കപ്പെട്ടതെന്നാണ് കരുതുന്നത്, ഇത് നിരപരാധിയായ മനുഷ്യന് നേര്‍ക്ക് എറിയുകയായിരുന്നു. ഇരയെ ആശുപത്രിയിലെത്തിച്ചു. ഭാഗ്യം കൊണ്ട് പരുക്ക് ഗുരുതരമല്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, പോലീസ് വക്താവ് അറിയിച്ചു. പോലീസ് ബന്തവസ്സിലാക്കിയ റോഡില്‍ നിന്നും എമര്‍ജന്‍സി സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ നടക്കുന്ന രണ്ടാമത്തെ ആസിഡ് അക്രമണമായിരുന്നു ഇത്. രാവിലെ 21 വയസ്സുള്ള യുവാവിന് നേര്‍ക്കായിരുന്നു അക്രമണം. നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ ആസിഡ് ഏറ് ഏറ്റതിനെത്തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

മുഖത്ത് ആസിഡ് അക്രമണം ഏറ്റതിന് പുറമെ യുവാവിന്റെ കൈയിലും മുറിവേറ്റിരുന്നു. കത്തിയില്‍ നിന്നുമാണ് ഈ പരുക്കേറ്റതെന്നാണ് കരുതുന്നത്. സംഭവം അറിഞ്ഞ് സ്റ്റോക് ന്യൂവിംഗ്ടണ്‍ ഹൈ സ്ട്രീറ്റിലേക്ക് ഓഫീസര്‍ എത്തി. ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസാണ് പോലീസിന് ഇതേക്കുറിച്ച് വിവരം നല്‍കിയത്. ലണ്ടന്‍ ഫയര്‍ ബ്രിഗേഡും സ്ഥലത്തെത്തി. ’21 വയസ്സുകാരന് നേര്‍ക്ക് നടന്ന അതിക്രമത്തില്‍ ആസിഡ് പദാര്‍ത്ഥം ഉപയോഗിച്ചിട്ടുണ്ട്. യുവാവ് ഇപ്പോള്‍ ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കുകള്‍ ജീവന് ഭീഷണിയുള്ളതോ, കടുത്ത മാറ്റങ്ങള്‍ വരുത്തുന്നതോ അല്ല’, സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വക്താവ് അറിയിച്ചു.

രണ്ട് സംഭവങ്ങളിലും പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. തലസ്ഥാനത്തെ ആശങ്കയിലേക്ക് തള്ളിവിട്ട കത്തിയക്രമങ്ങള്‍ക്ക് ശേഷം ആസിഡ് അക്രമണം നടക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more