1 GBP = 103.38

ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷനു ഇനി മൂന്ന് നാൾ

ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷനു ഇനി മൂന്ന് നാൾ
അപ്പച്ചൻ കണ്ണഞ്ചിറ
പരിശുദ്ധാൽമ്മ കൃപാമാരിയുടെ അനുഗ്രഹ വാതായനങ്ങൾ തുറക്കപ്പെടുന്ന ലണ്ടൻ അഭിഷേകാഗ്നി കൺവെൻഷനിലേക്കു ദാഹാർത്തരായി എത്തുന്ന ആയിരങ്ങളെ സ്വീകരിക്കുവാനും, അവർക്കു ദൈവീക അനുഭവം രുചിക്കുവാനും, അനുഗ്രഹങ്ങൾ  പ്രാപിക്കുവാനും ഒരുക്കുന്ന ആല്മീയ ശുശ്രുഷകൾക്ക് ഇനി അഞ്ചുനാൾ.
അഭിഷേകാഗ്നി കൺവെൻഷനു ആതിഥേയത്വം വഹിക്കുന്ന ഹാരോ ലെഷർ സെന്ററിൽ തിരുവചനങ്ങൾക്കു കാതോർക്കുവാൻ വന്നെത്തിച്ചേരുന്നവർക്ക്‌ ശുശ്രുഷ പൂർണ്ണമായി അനുഭവം ആകുവാൻ സൗകര്യ പ്രദമായി വിപുലമായ സജ്ജീകരണങ്ങളാണ് സിറിയക് മാളിയേക്കലിന്റെ നേതൃത്വത്തിൽ ഹാളുകളിൽ ഒരുക്കിയിരിക്കുന്നത്.
നവംബർ 4 നു ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.
മൂന്നു ഹാളുകളിലായി അയ്യായിരത്തോളം പേർക്കിരിപ്പിടം ഒരുക്കിയ ലണ്ടൻ റീജണൽ അഭിഷേകാഗ്നി കൺവെൻഷൻ വേദിയിൽ കുട്ടികൾക്കായി രണ്ടു ഹാളുകളിൽ രണ്ടു വിഭാഗമായിട്ടാവും ശുശ്രുഷ നടത്തുക. അഞ്ചു മുതൽ ഏഴു വരെ പ്രായക്കാർക്കും, എട്ടു മുതൽ പന്ത്രണ്ടു വയസ്സുവരെയുമായിട്ടാവും കുട്ടികളുടെ ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ ധ്യാന ഗുരുവായ ഫാ.സോജി ഓലിക്കലും ടീമും, കുട്ടികളുടെ ശുശ്രുഷകൾ നയിക്കും.
സംഘാടക സമിതിയുടെ കൺവീനർ ഫാ.ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തിൽ നിരവധി വൈദികരുടെ സേവനങ്ങൾ ലഭ്യമാവുന്നതിനാൽ കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യം അഭിഷേകാഗ്നി കൺവെൻഷനിൽ ഉണ്ടായിരിക്കും. കൗൺസിലിംഗിനും അവസരം ക്രമീകരിക്കുന്നതാണ്.
ഹാരോ ലെഷർ സെന്ററിൽ നിയന്ത്രിത കാർ പാർക്കിങ് സൗകര്യമാണുള്ളത്. ഒരു ദിവസത്തേക്ക് അഞ്ചു പൗണ്ട് പാർക്കിങ്ഫീസ് ഈടാക്കുന്നതാണ്. അടുത്തടുത്തായി വേറെയും പാർക്കിങ് സംവിധാനങ്ങളുണ്ട്.
ബസ്സുകളിൽ വരുന്നവർക്ക് H9, H10 ബസ്സുകൾ പിടിച്ചാൽ ലെഷർ സെന്ററിന്റെ മുന്നിൽ വന്നിറങ്ങാവുന്നതാണ്.ട്രെയിൻ മാർഗ്ഗം ഹാരോയിലോ വീൽസ്റ്റോൺ സ്റ്റേഷനുകളിലോ വന്നിറങ്ങുന്നവർക്കു അഞ്ചു മിനിട്ടു നടക്കുവാനുള്ള ദൂരമേ ഉള്ളുവെങ്കിലും അന്നേ ദിവസം ട്രെയിൻ ഓടുന്നുണ്ടെന്നു മുൻകൂട്ടി ഉറപ്പാക്കണം എന്ന് കമ്മിറ്റി അറിയിക്കുന്നു. സ്റ്റേഷനിൽ നിന്നും കാൽനടയായി വരുന്നവർ അറ്റാച്ഡ് റൂട്ട് മാപ് ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു.
ഉപവാസ ശുശ്രുഷയായി ലണ്ടൻ റീജണൽ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നതിനാൽ  ആവശ്യം ഉള്ളവർ ഭക്ഷണം കയ്യിൽ കരുത്തേണ്ടതാണ്.
രൂപതാ മക്കൾ പരിശുദ്ധാരൂപിയിൽ അഭിഷേകം പ്രാപിച്ചു ആല്മീയമായ ശക്തീകരണം ആർജ്ജിക്കുവാനും, സഭാ സ്നേഹവും,വിശ്വാസ തീക്ഷ്ണതയും കൂടുതൽ ഗാഢമാക്കുവാനും അഭിഷേകാഗ്നി കൺവെൻഷൻ ഉപകരിക്കട്ടെ എന്നാശംശിക്കുകയും,ഏവരെയും ധ്യാനത്തിൽ പങ്കു ചേരുവാൻ ദൈവ സ്നേഹത്തിൽ ക്ഷണിക്കുന്നതായും വികാരി ജനറാൾ ഫാ.തോമസ് പാറയടി, കൺവെൻഷൻ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം,ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതുക്കുളങ്ങര എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്.

ഷാജി വാട്‌ഫോർഡ്‌ : 07737702264;
തോമസ് ആന്റണി: 07903867625
ജോമോൻ ഹെയർഫീൽഡ്:07804691069
Harrow Leisure Centre, Christchurch Avenue,

Harrow, HA3 5BD  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more