1 GBP = 103.38

ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ല, നടിയെ ആക്രമിച്ച കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കില്ല: ഡി ജി പി

ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ല, നടിയെ ആക്രമിച്ച കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കില്ല: ഡി ജി പി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപിനു ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചു നല്‍കിയത്. ദിലീപിനു ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ പിഴവല്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും ഡി ജി പി വ്യക്തമാക്കി. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് അന്വേഷണസംഘത്തിനു മേല്‍ യാതോരു സമ്മര്‍ദ്ദവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഇന്നലെയാണ് ദിലീപ് പുറത്തെത്തുന്നത്. ദിലീപിനു ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു. ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായി തുടരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more