1 GBP = 103.76

കോവിഡ് ലോക്ക്ഡൗണുകൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കായി ‘ഓൺലൈൻ ബാക്‌ഡോർ’ സൃഷ്ടിച്ചതായി ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ

കോവിഡ് ലോക്ക്ഡൗണുകൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കായി ‘ഓൺലൈൻ ബാക്‌ഡോർ’ സൃഷ്ടിച്ചതായി ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ

ലണ്ടൻ: കോവിഡ് ലോക്ക്ഡൗണുകൾ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കായി ‘ഓൺലൈൻ ബാക്‌ഡോർ’ സൃഷ്ടിച്ചതായി ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ ചാരിറ്റി പറയുന്നു.
പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികളെ മുതൽ ക്യാമറയിൽ ദുരുപയോഗം ചെയ്യുന്നതിനായി ഇന്റർനെറ്റ് വേട്ടക്കാർ ഓൺലൈൻ പ്രവർത്തനങ്ങളുടെ വർദ്ധനവ് ചൂഷണം ചെയ്തു, 2019 മുതൽ യുകെയിൽ അത്തരം ചിത്രങ്ങളുടെ റിപ്പോർട്ടുകൾ 1,000% ത്തിലധികം വർദ്ധിച്ചതായാണ് റിപ്പോർട്ട്.

ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷന് കഴിഞ്ഞ വർഷം ഏഴ് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ക്യാമറയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും അടങ്ങിയ 63,050 വെബ്‌പേജുകളുടെ റിപ്പോർട്ടുകൾ ലഭിച്ചു. കൊറോണ വൈറസ് പാൻഡെമിക്കിന് മുമ്പുള്ള വർഷത്തേക്കാൾ 1,000% വർദ്ധനവാണിത്.

2022-ൽ, ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷന് 18 വയസ്സിന് താഴെയുള്ള കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ 255,580 റിപ്പോർട്ടുകൾ ലഭിച്ചു, 2021-ൽ ഇത് 252,000 ആയിരുന്നു.

ബാലലൈംഗിക ദുരുപയോഗത്തിന് ഇരകളാകുന്നതിൽ നിന്ന് കുട്ടികളെ തടയുന്ന പ്രോഗ്രാമുകളിലും പ്രതിരോധ തന്ത്രങ്ങളിലും നിക്ഷേപം തുടരുന്നതും, വേട്ടക്കാരിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ ചീഫ് എക്സിക്യു്റ്റിവ് ‌സൂസി ഹാർഗ്രീവ് ആവശ്യപ്പെട്ടു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യങ്ങൾ ഉപയോക്താക്കളിൽ എത്തുന്നത് തടയാൻ ഫേസ്ബുക്ക്, ട്വിറ്റെർ, ഗൂഗിൾ പോലുള്ള പ്ലാറ്റ്‌ഫോമുകളോട് നിയമപരമായി ആവശ്യപ്പെടാൻ കഴിയുന്ന ഓൺലൈൻ സേഫ്റ്റി ബിൽ ഈ വർഷാവസാനത്തോടെ നിയമാകുമെന്നാണ് യുകെ സർക്കാർ കണക്കുകൂട്ടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more