1 GBP = 103.81

ബ്രിട്ടൻ ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്; അടുത്ത തിങ്കളാഴ്ച്ച മുതൽ പബ്ബ്കളും കടകളും ബാർബർ ഷോപ്പുകളും ജിമ്മുകളും തുറക്കും

ബ്രിട്ടൻ ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്; അടുത്ത തിങ്കളാഴ്ച്ച മുതൽ പബ്ബ്കളും കടകളും ബാർബർ ഷോപ്പുകളും ജിമ്മുകളും തുറക്കും

ലണ്ടൻ: ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ അടുത്ത ഘട്ടം മുന്നോട്ട് പോകുമെന്ന് സ്ഥിരീകരിച്ചതിനാൽ ഏപ്രിൽ 12 മുതൽ അനിവാര്യമല്ലാത്ത മുഴുവൻ ഷോപ്പുകളും ബാർബർ ഷോപ്പുകളും പബ്ബുകളിലെ ബിയർ ഗാർഡനുകളും ജിമ്മുകളും പൊതുജനങ്ങൾക്കായി തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ ഔദ്യോഗിക വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നമ്മുടെ ശ്രമങ്ങളുടെ ആകെ ഫലവും വാക്സിൻ റോൾ ഔട്ടിന്റെ വിജയവും ഏപ്രിൽ 12 തിങ്കളാഴ്ച മുതൽ റോഡ് മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ജാഗ്രതയോടെ എല്ലാത്തരം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത തിങ്കളാഴ്ച 12 ന് താൻ സ്വയം പബ്ബിലേക്ക് പോകുമെന്നും, ​​ജാഗ്രതയോടെ, ആയിരിക്കുമെന്നും ജോൺസൺ പറഞ്ഞു.

കെയർ ഹോമുകളിലെ സന്ദർശകരുടെ എണ്ണം ഒന്നിൽ നിന്ന് രണ്ടായി ഉയർത്തും. താമസക്കാർക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാൻ കൂടുതൽ അവസരമൊരുക്കും.
അതേസമയം ജാഗ്രത കൈവിടരുതെന്നും മറ്റ് രാജ്യങ്ങളെ ബാധിക്കുന്ന രോഗത്തിന്റെ തരംഗങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്നും വീണ്ടും കേസുകൾ ഉയരാൻ തുടങ്ങിയാൽ വാക്സിൻ കവചം എത്രത്തോളം ശക്തമാകുമെന്ന് ഇപ്പോഴും അറിയില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുന്നു. എൻഎച്ച്എസിന്റെ സൗജന്യ കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾ നേരിട്ട് വീടുകളിൽ ഓർഡർ ചെയ്ത് വരുത്താനുള്ള സൗകര്യമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 17 ന് അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിൽ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിനായി ഇനിയും കൂടുതൽ ഡാറ്റ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള പകർച്ചവ്യാധിയുടെ അവസ്ഥയും മറ്റ് രാജ്യങ്ങളിലെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികളുടെ പുരോഗതിയും അനുസരിച്ചായിരിക്കും ഇതിൽ തീരുമാനമുണ്ടാകുക.

ഏപ്രിൽ 12 മുതൽ എന്തൊക്കെ മാറ്റമുണ്ടാകും?

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more