1 GBP = 103.12

ഇംഗ്ലണ്ടിനായി പ്രാദേശിക ലോക്ക്ഡൗണുകളുടെ പുതിയ ത്രിതല സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ

ഇംഗ്ലണ്ടിനായി പ്രാദേശിക ലോക്ക്ഡൗണുകളുടെ പുതിയ ത്രിതല സംവിധാനം ഇന്ന്  മുതൽ പ്രാബല്യത്തിൽ

ലണ്ടൻ: ഇംഗ്ലണ്ടിൽ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനായി പുതിയ ത്രിതല സംവിധാനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ലിവർപൂൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പട്ടികയിൽ ഒന്നാമത്.

പ്രാദേശിക കോവിഡ് അലേർട്ട് ലെവലുകൾ “ടയർ വൺ -മീഡിയം”, “ടയർ ടു -ഹൈ “, “ടയർ ത്രീ-വെരി ഹൈ” എന്നിങ്ങനെയാണ്. പ്രാദേശിക അണുബാധ നിരക്ക് അനുസരിച്ച് വിവിധ മേഖലകളിൽ നടപ്പിലാക്കും. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം നിലവിലുണ്ടായിരുന്ന വിവിധ കോവിഡ് -19 നിയന്ത്രണങ്ങളുടെ പരിധി ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുധനാഴ്ച പ്രാബല്യത്തിൽ വരുന്ന ഈ നീക്കം.

യുകെയിൽ 13,972 പുതിയ കൊറോണ വൈറസ് കേസുകൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയ 50 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് അണുബാധയുടെ രണ്ടാമത്തെ തരംഗത്തിലൂടെയാണ് ബ്രിട്ടൻ കടന്ന് പോകുന്നതെന്നും കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ കേസുകളുടെ എണ്ണം നാലിരട്ടിയായി വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, രാജ്യത്തെ ദേശീയ ലോക്ക്ഡൗണിലേക്ക് തിരികെ കൊണ്ടുവരുന്നത് ശരിയായ ഗതിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ജോൺസൺ കോമൺസിൽ എംപിമാരോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more