1 GBP = 104.00
breaking news

പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടി നേട്ടം കൊയ്യുന്നു; ആദ്യ ഫലങ്ങളിൽ ടോറികൾക്ക് മൂന്ന് കൗൺസിലുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു

പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടി നേട്ടം കൊയ്യുന്നു; ആദ്യ ഫലങ്ങളിൽ ടോറികൾക്ക് മൂന്ന് കൗൺസിലുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു

ലണ്ടൻ: പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തുടരുന്നു. ആദ്യ ഫല സൂചകങ്ങളിൽ ലേബർ പാർട്ടി മികച്ച നേട്ടമാണ് കൈവരിക്കുന്നത്. കൺസേർവേറ്റിവ് പാർട്ടിക്ക് ഇതിനകം തന്നെ മൂന്ന് കൗൺസിലുകളുടെ നിയന്ത്രണം നഷ്ടമായി. ഋഷി സുനക്കിന്റെ പാർട്ടി ഇംഗ്ലണ്ടിലുടനീളം നിരവധി കൗൺസിലുകളിൽ പിടിച്ചുനിന്നിട്ടും ബ്രെന്റ്‌വുഡ്, ടാംവർത്ത്, നോർത്ത് വെസ്റ്റ് ലെസ്റ്റർഷെയർ എന്നിവിടങ്ങളിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു.

ഇനിയും നിരവധി ഫലങ്ങൾ വരാനുണ്ടെങ്കിലും, ടോറികൾക്ക് മൊത്തത്തിൽ 1,000 കൗൺസിൽ സീറ്റുകൾ നഷ്ടപ്പെടുന്ന സ്ഥിതി നേരിടേണ്ടിവരുമെന്ന് ഒരു പ്രമുഖ പോളിംഗ് വിദഗ്ധൻ പറഞ്ഞു. അതിനിടെ, അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക തിരഞ്ഞെടുപ്പ് വിജയങ്ങൾ തങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതായി ലേബർ പാർട്ടി പറയുന്നു.

നിലവിൽ കൺസേർവേറ്റിവ് പാർട്ടി 371 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ലേബർ പാർട്ടി 540 ഓളം സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ന് അർദ്ധ രാത്രിയോടെ പൂർണ്ണ ഫലമറിയാനാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more