1 GBP = 104.00
breaking news

ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് റോഡ് മാർഗ്ഗം സാഹസിക യാത്രയ്ക്ക് മലയാളി ഒരുങ്ങുന്നു…

ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് റോഡ് മാർഗ്ഗം സാഹസിക യാത്രയ്ക്ക് മലയാളി ഒരുങ്ങുന്നു…

മലയാളികളുടെ യാത്രാ ത്വരയ്ക്ക് അറുതിയില്ല.
ലാൽജോസിനും സുരേഷ് ജോസഫിനും ബൈജു എൻ നായർക്കും ശേഷം ദീർഘദൂര ചാരിറ്റി ഡ്രൈവുമായി അടുത്ത മലയാളി ഇറങ്ങുന്നു, ഇവർ നാട്ടിൽ നിന്നും ലണ്ടനിലേക്കാണ് പോയതെങ്കിൽ ഇദ്ദേഹം ലണ്ടനിൽ നിന്നും റോഡ് മാർഗം കൊച്ചിയിലേക്കാണ് വരുന്നത്. ലണ്ടനിൽ മാധ്യമ പ്രവർത്തകനും, ലോകകേരളസഭ അംഗവുമായ രാജേഷ് കൃഷ്ണയാണ് ജൂൺ അവസാനവാരത്തോടെ കേരളത്തിലേക്ക് കാർ യാത്ര നടത്തുന്നത്. ബ്രെയിൻ ട്യൂമർ ബാധിതരായ കുട്ടികളുടെ ചാരിറ്റിയായ റയൻ നൈനാൻ ചിൽഡ്രൻസ് ചാരിറ്റിയുടെ (http://www.rncc.org.uk) ധനശേഖരണാർഥമാണ് 45 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ സാഹസിക യാത്ര. യാത്ര തുടങ്ങുന്നത് തനിയെ ആണെങ്കിലും ചില സുഹൃത്തുക്കൾ പല രാജ്യങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്രയിൽ പങ്കാളികളാകും.
സാഹസിക യാത്രകളിൽ എന്നും ആവേശത്തോടെ പങ്കാളിയായിരുന്ന ഇദ്ദേഹം, 2002 മുതൽ ഒരു ദശാബ്ദത്തിലധികം കാലം വിദേശികൾക്കായി തെക്കേ ഇന്ത്യയിലും ഹിമാലയത്തിലും സംഘടിപ്പിച്ചിരുന്ന എൻഡ്യൂറോ ഇന്ത്യ എന്ന റോയൽ എൻഫീൽഡ്, അംബാസിഡർ റാലികളുടെ പ്രധാന സംഘാടകനുമായിരുന്നു. അക്കാലത്ത് നൂറ്റമ്പതോളം റോയൽ എൻഫീൽഡ് ബൈക്കുകളുടെ ഉടമസ്ഥനുമായിരുന്നു രാജേഷ്.

അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്ത പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ലണ്ടനിൽ നിന്നും യാത്ര തിരിച്ച് ഫ്രാൻസ് ബെൽജിയം ജർമ്മനി ഓസ്ട്രിയ സ്ലോവാക്യ ഹംഗറി സെർബിയ ബൾഗേറിയ വഴി തുർക്കിയിലേക്കും അവിടെനിന്നും ഇറാനിലേക്കും പാകിസ്ഥാനിലൂടെ വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലേക്കും എത്താനാണ് പ്ലാൻ. ഈ റൂട്ടിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഇറാനിൽ നിന്നും തുർക്മെനിസ്ഥാൻ താജിക്കിസ്ഥാൻ ചൈന നേപ്പാൾ വഴി ഇന്ത്യയിലെത്തും.

കൂടുതൽ വിവരങ്ങൾക്ക് Rajesh Krishna https://www.facebook.com/londonrk എന്ന ഫേസ്ബുക്ക് പ്രൊഫൈലോ https://www.facebook.com/londontokerala എന്ന പേജോ പിൻതുടരാം..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more